ബംഗളൂരു: വിദേശിയായ വ്‌ളോഗർക്ക് നേരെ ബംഗളൂരു തെരുവിൽ ആക്രമണം. മാഡ്‌ലി റോവർ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. ചിക് പേട്ടിലെ ‘സൺഡേ മാർക്കറ്റ് ‘ ചിത്രീകരണത്തിനിടെ തെരുവ് കച്ചവടക്കാരൻ യൂട്യൂബറെ തടയുകയായിരുന്നു.ചിക് പേട്ടിലെ കാഴ്ചകൾ ചിത്രീകരിക്കുന്നതിനിടെ യൂട്യൂബറുടെ നേർക്ക് കച്ചവടക്കാരൻ കുശലം പറഞ്ഞുകൊണ്ട് കൈനീട്ടി. തുടർന്ന് കൈപിടിച്ച് തിരിക്കുകയും തള്ളുകയും ചെയ്യുന്നതാണ് വീഡിയോ. മാഡ്‌ലി തന്നെയാണ് ദുരനുഭവം വീഡിയയോിലൂടെ പങ്കുവച്ചത്.
വിദേശസഞ്ചാരിയോട് മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്തും യൂട്യൂബറെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. മാഡ്ലി റോവറെ കയ്യേറ്റം ചെയ്ത തെരുവ് കച്ചവടക്കാരനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
‘കം റ്റു ഇന്ത്യ ബ്രോ’ (ഇന്ത്യയിലേക്ക് വരൂ) എന്ന ടാഗ് ലൈനോടെ ഇന്ത്യയെക്കുറിച്ചുള്ള വ്‌ളോഗുകൾ ചെയ്യുന്ന യൂട്യൂബറാണ് നെതർലാൻഡ് സ്വദേശിയായ മാഡ്ലി റോവർ. ഇന്ത്യൻ ആരാധകൻ എന്നാണ് അദ്ദേഹത്തെ ഇന്ത്യൻ സബ്‌സ്‌ക്രൈബേഴ്‌സ് വിളിക്കുന്നത്.
Discussion about this post