ഒഡീഷ: രാജ്യം തദ്ദേശീയ നിര്‍മ്മിച്ച പൃഥ്വി-2 ആണവവാഹിനി മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചണ്ഡിപൂരിലെ മൊബൈല്‍ മിസൈല്‍ ലോഞ്ചറില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. 350 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ള മിസൈലാണിത്.
പോസിറ്റീവ് സിഗ്നലുകളാണ് മിസൈലില്‍ നിന്ന് ലഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 500 മുതല്‍ 1000 കിലോ വരെ ഭാരമുള്ള ആണവായുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുണ്ട് മിസൈലിന്. പ്രത്യേകമായി രൂപികരിച്ച സ്ട്രാറ്റെജിക് ഫോഴ്സ് കമാന്‍ഡിന്റെ മേല്‍ നോട്ടത്തിലായിരുന്നു വിക്ഷേപണം.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 19ന് ഒഡീഷയില്‍ വെച്ചാണ് അവസാനമായി പൃഥ്വി 2 മിസൈല്‍ വിക്ഷേപിച്ചത്.
Discussion about this post