ചെന്നൈ : എൻഎസ്എസ് സ്ഥാപകൻ മന്നത്ത് പത്മനാഭന്റെ കൊച്ചുമകൻ മന്നത്ത് ബാലശങ്കർ അന്തരിച്ചു. നെഞ്ച് വേദനയെ തുടർന്നായിരുന്നു അന്ത്യം. മകനെ കാണാൻ വേണ്ടി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ നെഞ്ച് വേദന അനുഭവപ്പെട്ടു. തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചലച്ചിത്ര സംവിധായകൻ, ഗാനരചയിതാവ്, എഴുത്തുകാരൻ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ബാലശങ്കർ. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ മുൻ എഡിറ്ററായും കേന്ദ്ര സംഗീതനാടക അക്കാദമി തിരുവനന്തപുരം കൂടിയാട്ടം കേന്ദ്രം മുൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
വിശ്വഹിന്ദു പരിഷത്ത്, ബാലഗോകുലം എന്നീ സംഘടനകളുടെ ജില്ലാ പ്രസിഡന്റായിരുന്നു. മന്നത്ത് പത്മനാഭന്റെ മകൾ ഡോ. സുമതിക്കുട്ടിയമ്മയുടെ മകനാണ് ബാലശങ്കർ. മകൻ സച്ചിൻ സംഗീതജ്ഞനാണ്.
Discussion about this post