സിറിയയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ 22 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. പ്രാദേശികസമയം ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദി ആക്രമണമാണെന്ന് റിപ്പോർട്ടില്ലെന്നാണ് യുഎസ് സൈന്യം പറയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
അപകടത്തിൽ പരിക്കേറ്റവരെ ഉടനെ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ സാരമായി പരിക്കേറ്റ 10 പേരെ സെൻട്രൽ കമാൻഡ് ഏരിയ ഓഫ് റെസ്പോൺസിറ്റിക്ക് പുറത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെടിവയ്‌പ്പോ മറ്റ് സ്‌ഫോടനങ്ങളോ അപകടമുണ്ടായ സ്ഥലത്തിന് സമീപം റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ മാർച്ചിൽ ഇറാന്റെ പിന്തുണയുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ സിറിയയിൽ വച്ച് 23 സൈനികർക്ക് പരിക്കേറ്റിരുന്നു.
Discussion about this post