ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. ബന്ദിപ്പോരയിലെ ബഹാരാബാദ് ഹാജിനിൽ ആയിരുന്നു സംഭവം. ഇയാളുടെ പക്കൽ നിന്നും ചൈനീസ് ഗ്രനേഡുകൾ ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്.
പോലീസ്, രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘം നടത്തിയ നിർണായക നീക്കത്തിനൊടുവിലായിരുന്നു ഇയാൾ പിടിയിലായത്. ബഹാരാബാദ് ഹാജിനിൽ ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് അടിസ്ഥാനത്തിൽ പരിശോധനയക്കെത്തിയപ്പോഴായിരുന്നു ഇയാൾ പിടിയിലായത്.
സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ആയുധ നിയമ പ്രകാരവും യുഎപിഎ പ്രകാരവുമാണ് കേസ് എടുത്തിട്ടുള്ളത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസവും ജമ്മു കശ്മീരിൽ നിന്നും രണ്ട് ഭീകരരെ സുരക്ഷാ സേന പിടികൂടിയിരുന്നു. ഇവരുമായി ഇന്ന് പിടിയിലായ ആൾക്ക് ബന്ധമുണ്ടോയെന്നതുൾപ്പെടെയുള്ള കാര്യം പരിശോധിച്ചുവരികയാണ്.
Discussion about this post