ന്യൂയോർക്ക് : ന്യൂയോർക്ക് നഗരത്തിലെ മാൻഹാട്ടനിലും ടൈം സ്‌ക്വയറിലും തേനീച്ചകൾ കൂടുകൂട്ടി. പതിനായിരക്കണക്കിന് തേനീച്ചകൾ ടൈം സ്‌ക്വയറിലെ വിവിധ കെട്ടിടങ്ങൾ ചേക്കേറുകയാണ്. ഇത് യാത്രക്കാർക്ക് ഭീഷണിയായി മാറി. കെട്ടിടങ്ങളിൽ കൂടുകൂട്ടുന്ന തേനീച്ചകളുടെ വീഡിയോ എന്ന അടിക്കുറിപ്പോടെ സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ വൈറലാകുന്നുണ്ട്.
തേനീച്ചകൾ നിരത്തിലേക്ക് പറക്കാൻ തുടങ്ങിയതോടെ യാത്രക്കാർക്ക് നടക്കാൻ പറ്റാത്ത സ്ഥിതിയായി. തുടർന്ന് തേനീച്ചകളെ പിടിക്കുന്ന പ്രൊഫഷണലുകളെ കൊണ്ട് വന്ന് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം ആരംഭിച്ചു. തേനീച്ചകൾ റാണിയോടൊപ്പം കൂടിച്ചേർന്നിരിക്കുന്ന ഭാഗങ്ങളിൽ നിന്നും അവയെ നീക്കം ചെയ്തു. നഗരഹൃദയങ്ങളിൽ അവയുടെ സാന്നിദ്ധ്യം ഉണ്ടെങ്കിലും ഇത്രയേറെ തേനീച്ചകൾ എത്തുന്നത് ആദ്യമായിട്ടാണ്.
കാനഡയിലെ കാട്ടുതീയിൽ നിന്നും ഉയർന്ന പുകയാൽ മൂടപ്പെട്ട ന്യൂയോർക്ക് നഗരത്തിലെ വായു അടുത്തിടെയാണ് ശ്വാസയോഗ്യമായത്. ഇതിന് പിന്നാലെയാണ് ഹവായി ദ്വീപിലെ കിലോയ അഗ്‌നിപർവ്വതം സജീവമായത്. അതും ഏറെ ആശങ്ക സൃഷ്ടിച്ചു. യുഎസിൽ അടിക്കടി ഉണ്ടാകുന്ന ഈ ദുരന്തങ്ങളുടെ കാരണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഗവേഷകർ.













Discussion about this post