ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ വാൽ ഭാഗം ഒടിഞ്ഞു. കൊൽക്കത്തയിൽ നിന്നും എത്തിയ വിമാനമായിരുന്നു ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽവച്ച് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആളപായം ഇല്ലെന്ന് അധികൃതർ അറിയിച്ചു.
ഞായറാഴ്ചയായിരുന്നു സംഭവം എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലാൻഡിംഗിനിടെ വിമാനത്തിന്റെ വാൽ ഭാഗം റൺവേയിൽ തട്ടി ഒടിയുകയായിരുന്നു. സംഭവ സമയം നിരവധി യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ലാൻഡ് ചെയ്ത ഉടൻ തന്നെ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
വിമാനം ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ തന്നെ നിർത്തിയിട്ടിരിക്കുകയാണ്. അറ്റകുറ്റപണികൾ പൂർത്തിയാക്കിയ ശേഷം വിമാനം കൊൽക്കത്തയിലേക്ക് തിരിക്കും. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വിമാനം ലാൻഡ് ചെയ്യുന്നതിനിടെ പ്രയാസം അനുഭവപ്പെട്ടെന്നാണ് പൈലറ്റുമാരുടെ മൊഴി. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇവരെ ഇൻഡിഗോ മാറ്റി നിർത്തിയിരിക്കുകയാണ്.
Discussion about this post