കണ്ണൂർ: മട്ടന്നൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ. ആക്രമണത്തിൽ നിന്നും കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നീർവേലിയിലായിരുന്നു സംഭവം.
മൂന്നര വയസ്സുകാരി ആയിശയാണ് തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വീട്ടു മുറ്റത്ത് ഒറ്റയ്ക്ക് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടെ ഗേറ്റിന് പുറത്ത് നിന്നും നായ്ക്കൾ കുട്ടിയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. മൂന്നോളം നായ്ക്കളാണ് കുട്ടിയെ ആക്രമിക്കാൻ വന്നത്.
നായ്ക്കളെ കണ്ട പെൺകുട്ടി ഭയന്ന് പിന്നിലേക്ക് മാറി. തുടർന്ന് കുട്ടി കൈ വീശി നായ്ക്കളെ ഓടിക്കാൻ ശ്രമിച്ചു. കുറച്ച് നേരം കുട്ടിയെ നോക്കി കുരച്ച ശേഷം നായ്ക്കൾ പിൻവാങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ജില്ലയിൽ ദിവ്യാംഗനായ കുട്ടിയെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ മറ്റൊരു യുകെജി വിദ്യാർത്ഥിനിയെയും നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
Discussion about this post