മുംബൈ : ഓം റൗട്ടിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷ് എന്ന ചിത്രം അടുത്ത വെള്ളിയാഴ്ച റിലീസ് ആവുകയാണ്. രാമ-രാവണ യുദ്ധത്തെ ആസ്പദമാക്കി പുറത്തിറക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോൾ സിനിമാ റിലീസിനായി ആരാധകലോകം കാത്തിരിക്കുന്ന എന്ന പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
രാജ്യത്തെ വൻ നഗരങ്ങളിലെ മൾട്ടിപ്ലെക്‌സുകളിൽ ഇപ്പോൾ തന്നെ ആദ്യഷോകൾ ഹൗസ് ഫുൾ ആയെന്നാണ് ലഭിക്കുന്ന വിവരം. ഡൽഹി-എൻസിആർ ഏറ്റവും വിലയേറിയ ടിക്കറ്റുകളാണ് വിൽക്കുന്നത്. ആംബിയൻസ് മാളിലെ പിവിആർ ഡയറക്ടേഴ്സ് കട്ടിൽ ഒരു ടിക്കറ്റിന്റെ വില 2200 രൂപയാണ്. ചിത്രത്തിന്റെ 2ഡി ഹിന്ദി പതിപ്പിനാണ് ഈ ടിക്കറ്റ് നിരക്ക്.
ഡൽഹി പിവിആറിലെ വെഗാസ് ലക്സ്, ദ്വാരക എന്നിവിടങ്ങളിൽ 2000 രൂപയുടെ ടിക്കറ്റുകളും നോയിഡയിലെ പിവിആർ സെലക്ട് സിറ്റി വാക്ക് ഗോൾഡിലെ 1800 രൂപയുടെ ടിക്കറ്റുകളും വിറ്റുതീർന്നു എന്നാണ് വിവരം.
നോയിഡയിലെ പിവിആർ ഗോൾഡ് ലോജിക്‌സിൽ 1650 രൂപയ്ക്ക് ടിക്കറ്റുകൾ ലഭിക്കും. മുംബൈയിൽ മാൻഷൻ പിവിആറിൽ 2000 രൂപയാണ് ടിക്കറ്റ് നിരക്ക്. അതേസമയം മറ്റ് തിയേറ്ററുകളിൽ 250 രൂപ വരെയുള്ള ടിക്കറ്റുകൾ ലഭ്യമാണ്.
Discussion about this post