പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടു ശിശുമരണം. ചൂണ്ടകുളം ഊരിലായിരുന്നു സംഭവം. ഊര് നിവാസികളായ സജിത- വിനോദ് ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
ഇന്ന് രാവിലെയോടെയായിരുന്നു കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടത്. രാത്രി പാല് നൽകിയ ശേഷം കുഞ്ഞിനെ കിടത്തി ഉറക്കിയത് ആയിരുന്നു സജിത. എന്നാൽ രാവിലെ കുഞ്ഞിനെ അനക്കമില്ലാത്ത നിലയിൽ കാണുകയായിരുന്നു. ഉടനെ കുഞ്ഞിനെ അഗളിയിലെ സാമൂഹ്യ കേന്ദ്രത്തിൽ എത്തിച്ചു. ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ ആയിരുന്നു മരണം സ്ഥിരീകരിച്ചത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണം എന്നാണ് സംശയിക്കുന്നത്. ഇന്നലെ രാത്രി കുഞ്ഞിന് ചുമയ്ക്കുള്ള മരുന്ന് കൊടുത്തിരുന്നു. ഇതാണോ മരണത്തിന് കാരണമായത് എന്നും സംശയിക്കുന്നുണ്ട്.












