മൻ കി ബാത്തിന്റെ 102ാം എപ്പിസോഡിൽ ബിപോർജോയ് ചുഴലിക്കാറ്റിന് മുന്നോടിയായി കേന്ദ്രസർക്കാർ നടപ്പാക്കിയ മുന്നൊരുക്കങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത ദിവസം പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് എല്ലാ മാസവും അവസാന ഞായറുകളിൽ നടത്തി വരാറുള്ള മൻ കിബാത്ത് ഇക്കുറി നേരത്തെ സംപ്രേഷണം ചെയ്തത്.
ദുരന്ത നിവാരണ മേഖലയിൽ വർഷങ്ങളായി ഇന്ത്യ വികസിപ്പിച്ചെടുത്ത കരുത്ത് ഇന്ന് ലോകത്തിന് മുന്നിൽ ഒരു മാതൃകയായി മാറുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബിപോർജോയ് ചുഴലിക്കാറ്റ് കച്ചിൽ വളരെ അധികം നാശനഷ്ടങ്ങൾ വരുത്തിയെങ്കിലും കച്ചിലെ ജനങ്ങൾ പൂർണ ധൈര്യത്തോടെയും തയ്യാറെടുപ്പുകളോടെയുമാണ് അതിനെ നേരിട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ ശക്തിയാണ് അത് തെളിയിക്കുന്നത്. ഏത് കഠിനമായ വെല്ലുവിളികളേയും കൂട്ടായി നിന്ന് പരിഹരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് യോഗയുടെ പ്രസക്തിയെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. വസുധൈവ കുടുംബത്തിന് യോഗ അതായത് ഒരു കുടുംബമെന്ന ലോകവും എല്ലാവരേയും ക്ഷേമത്തിനായി യോഗ എന്നതുമാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. യോഗ എല്ലാവരേയും ഒരുമിച്ച് മുന്നേറുന്ന ശക്തിയാണ്” പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.2025ഓടെ ക്ഷയരോഗ നിർമാർജനം എ്ന്നുള്ളതാണ് ഇന്ത്യ ഇന്ന് ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം മൻ കി ബാത്തിൽ വ്യക്തമാക്കി.
Discussion about this post