Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

തിരൂർ റെയിൽവേ സ്‌റ്റേഷന് തുഞ്ചത്ത് എഴുത്തച്ഛന്റെ പേര്; റെയിൽവേ ബോർഡിന് മുൻപിൽ അവതരിപ്പിക്കുമെന്ന് പി.കെ കൃഷ്ണദാസ്

by Brave India Desk
Jun 19, 2023, 10:40 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മലപ്പുറം: പേര് മാറ്റം ഉൾപ്പെടെ അടിമുടി മാറ്റത്തിനൊരുങ്ങി തിരൂർ റെയിൽവേ സ്റ്റേഷൻ. ജില്ലയിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനായ തിരൂർ റെയിൽ വേ സ്റ്റേഷനെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതികളാണ് നടപ്പാക്കാനൊരുങ്ങുന്നത്. ഇതിന്റെ ആദ്യ പടിയെന്നോണം തിരൂർ റെയിൽവേ സ്‌റ്റേഷന്റെ പേര് തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ എന്നാക്കും.

ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസാണ് ഇക്കാര്യം അറിയിച്ചത്. ഉടനെ റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നേരിട്ട് ചർച്ച നടത്തും. റെയിൽവേ സ്റ്റേഷന്റെ പേര് തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് പിഎസിയ്ക്ക് നിരവധി നിവേദനങ്ങളാണ് ലഭിച്ചിരുന്നത്. ഇതേ തുടർന്നാണ് പേര് മാറ്റം സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച നടത്താനുള്ള തീരുമാനം.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിന്റെ ഭാഗമായി മംഗലാപുരം റെയിൽ വേ സ്റ്റേഷനുകളിലും കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലും പിഎസി അംഗങ്ങൾ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിരൂരിൽ എത്തിയത്. ഇവിടെ വച്ച് മാദ്ധ്യമങ്ങളോട് ആയിരുന്നു  തിരൂർ റെയിൽവേ സ്‌റ്റേഷന്റെ വികസനങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

തിരൂർ റെയിൽവേ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങളാണ് ലഭിച്ചിരുന്നതെന്ന് കൃഷ്ണദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ട് തന്നെ റെയിൽവേ സ്റ്റേഷനിൽ വിപുലമായ വികസന പദ്ധതികൾ കൊണ്ടുവരും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ തിരൂർ റെയിൽവേ സ്റ്റേഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ട് ഘട്ടമായി 32 കോടിയുടെ വികസനം തിരൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവരും. ഇതിന് പുറമേ നേരത്തെ നിശ്ചയിച്ച വികസന പ്രവർത്തനങ്ങളും നടത്തും. യാത്രികരുടെ അടിസ്ഥാന സൗകര്യവികസനത്തിനാണ് പ്രധാനമായും ഊന്നൽ നൽകുന്നതെന്നും അദ്ദേഹം വിശദമാക്കി.

എൻഡ് ടു എൻഡ് ഷെൽട്ടർ പൂർത്തിയാകും. വിശ്രമ കേന്ദ്രങ്ങളുടെ എണ്ണം വിപുലീകരിക്കും. വളരെ ആധുനികമായ രീതിയിൽ ഇന്റഗ്രേറ്റഡ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം കൊണ്ടുവരും. സെക്കൻഡ് എൻട്രികളിൽ ടിക്കറ്റ് കൗണ്ടറുകളിൽ മൂന്ന് എടിഎം കൗണ്ടറുകൾ സ്ഥാപിക്കും. വിപുലമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും. നിലവിൽ റെയിൽവേ സ്റ്റേഷനിൽ മതിയായ ജനറേറ്ററുകൾ ഇല്ലാത്ത സാഹചര്യം ഉണ്ട്. അമൃത് ഭാരത് സ്‌റ്റേഷന് പദ്ധതിയുടെ ഭാഗമായി തിരൂരിൽ സബ് സ്റ്റേഷൻ നിർമ്മിക്കുന്നുണ്ട്. ഇത് വരുന്നതോട് കൂടി ഈ പ്രശ്‌നത്തിന് പരിഹാരമാകും. റെയിൽവേ സ്റ്റേഷനിൽ 20 ക്യാമറകൾ കൂടി സ്ഥാപിക്കും. എയർപോർട്ടിന് സമാനമായ രീതിയിൽ ലൈറ്റിംഗ് സംവിധാനം ഉണ്ടാകും. തിരൂർ റെയിൽവേ സ്‌റ്റേഷനെ എയർപോർട്ടിന്റെ നിലവാരത്തിലേക്ക് ഉയർത്തുമെന്നും കൃഷ്ണദാസ് പറഞ്ഞു.

തുഞ്ചന്റെ മണ്ണ് തുഞ്ചന്റെ പേരിൽ അറിയപ്പെടണം. റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങളാണ് ലഭിച്ചത്. ഇതേ തുടർന്നാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന് പേര് മാറ്റാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

Tags: tirurrailway station
Share13
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies