കണ്ണൂർ: അയ്യൻകുന്ന് എടപ്പുഴയിൽ കമ്യൂണിസ്റ്റ് ഭീകരർ മാർച്ച് നടത്തിയതായി പ്രദേശവാസികൾ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ടോടെയായിരുന്നു സംഭവം എന്നാണ് സൂചന.
തോക്കേന്തിയായിരുന്നു മാർച്ച്. അഞ്ച് കമ്യൂണിസ്റ്റ് ഭീകരരാണ് സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. കുരിശുമല റോഡിലൂടെയായിരുന്നു കമ്യൂണിസ്റ്റ് ഭീകരർ മാർച്ച് നടത്തിയത്. ഇവിടെ വച്ച് പ്രസംഗിച്ചതായും പ്രദേശവാസികൾ വ്യക്തമാക്കി. റോഡിലുണ്ടായിരുന്നവർക്ക് ലഘുലേഖയും വിതരണം ചെയ്താണ് സംഘം മടങ്ങിയത്.
Discussion about this post