തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകരുള്ള താരമാണ് ഹണി റോസ്. അയർലണ്ടിൽ ഇപ്പോൾ അവധിക്കാലം ആഘോഷിക്കുകയാണ് നടി. അയർലന്റിലെ ഉദ്ഘാടനങ്ങളുടെയും പരിപാടികളുടെയും വിശേഷങ്ങൾ താര ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച അയർലന്റ് അനുഭവമാണ് വൈറലായിരിക്കുന്നത്.
അയർലന്റിലെ പ്രശസ്തമായ ബ്ലാർണി കാസിലിലെ ബ്ലാർണി സ്റ്റോൺ ചുംബിക്കുന്ന താരത്തിന്റെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.തലകീഴായി കിടന്ന് ബ്ലാർണി സ്റ്റോൺ ചുംബിക്കുന്ന വീഡിയോ ഹണി റോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. പ്രശസ്തമായ ബ്ലാർണി സ്റ്റോൺ താൻ ചുംബിച്ചിരിക്കുകയാണെന്ന് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. രസകരമായ ചരിത്രവും മിത്തുകളും നിറഞ്ഞ അമ്പരപ്പിക്കുന്ന കോട്ടയാണ് ബ്ലാർണി കാസിൽ.

ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത മോഹിപ്പിക്കുന്ന അനുഭവമാണ് ഈ കോട്ട. കോട്ടയുടെ മുകളിൽ കയറി ഈ കല്ലിൽ ചുംബിക്കുന്ന അപൂർവ അനുഭവം അയർലൻഡ് സന്ദർശിക്കുന്ന ഒരാളും നഷ്ടപ്പെടുത്തരുതെന്നും വീഡിയോയ്ക്ക് താഴെ താരം കുറിച്ചിട്ടുണ്ട്.













Discussion about this post