Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അനാഥമായി കിടക്കുന്നത് 50 കോടിയുടെ ഭൂമി; ഹൈക്കോടതി ഉത്തരവിട്ടിട്ടും അനങ്ങാതെ കൊച്ചിൻ ദേവസ്വം ബോർഡ്; അഴകിയകാവ് ഭഗവതി ക്ഷേത്രത്തിന്റെ ഭൂമി തിരിച്ച് പിടിക്കാത്തതിൽ ആക്ഷേപം

by Brave India Desk
Jun 20, 2023, 08:33 pm IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം: ക്ഷേത്ര ഭൂമി തിരിച്ച് പിടിക്കാൻ വർഷങ്ങൾക്ക് മുൻപ് ഹൈക്കോടതി ഉത്തരവിട്ടിട്ടും അനക്കമില്ലാതെ കൊച്ചിൻ ദേവസ്വം ബോർഡ്. പുള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തിന്റെ 50 കോടിയലധികം വിലമതിക്കുന്ന ഭൂമിയാണ് ദേവസ്വം ബോർഡിന്റെ അനാസ്ഥയെ തുടർന്ന് അന്യാധീനപ്പെട്ട് കിടക്കുന്നത്. ഇതിൽ ഭക്ത സമൂഹത്തിന് വലിയ ആശങ്കയുണ്ട്.

18 വർഷങ്ങൾക്ക് മുൻപായിരുന്നു കയ്യേറ്റം ഒഴിപ്പിച്ച് ക്ഷേത്ര ഭൂമി തിരികെ പിടിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ക്ഷേത്രത്തിന്റെ തണ്ടപ്പേരിലുള്ള 4.75 ഏക്കർ ഭൂമിയാണ് കയ്യേറിയിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇത് തിരിച്ച് പിടിക്കാൻ ഭക്തനും മുൻ ക്ഷേത്ര ഉപദേശക സമിതി അംഗവുമായ ബാബു മോഹനും, അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ ജലജയും നടത്തിയ നിയമ പോരാട്ടമാണ് നിർണാടക കോടതി വിധിയിലേക്ക് നയിച്ചത്. സ്വന്തം കയ്യിൽ നിന്നും പണം ചിലവഴിച്ചുകൊണ്ടായിരുന്നു ഇവർ നിയമ പോരാട്ടം നടത്തിയത്. ഒരായുസ് കൊണ്ട് ഉണ്ടാക്കിയ സമ്പാദ്യം ആയിരുന്നു ഇതിനായി ഇവർക്ക് ചിലവാക്കേണ്ടിവന്നതും.

Stories you may like

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഹൈക്കോടതി ഉത്തരവിന് പിന്നാലെ ക്ഷേത്ര ഭൂമി തിരികെ പിടിക്കുന്നതിനായി രേഖകളുമായി ഹാജരാകാൻ എറണാകുളം ജില്ലാ കളക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് ഹാജരാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് മുതിർന്നിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം. ഭൂമി തിരിച്ച് പിടിക്കാൻ തഹസിൽദാറുടെ സഹായവും ദേവസ്വം ബോർഡിനുണ്ട്. ഇതെല്ലാം മറന്നുകൊണ്ടാണ് ദേവസ്വം ബോർഡ് അധികൃതർ ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടികൾക്ക് തയ്യാറാകാത്തത്. ഇത്തരത്തിൽ അനാസ്ഥയെ തുടർന്ന് ആയിരം കോടി രൂപ മൂല്യമുള്ള ഭൂമിയാണ് ദേവസ്വം ബോർഡ് നഷ്ടപ്പെടുത്തിയിട്ടുള്ളത്.

4.75 ഏക്കർ ഭൂമിയിൽ 20 ഓളം കയ്യേറ്റങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ 18 പേർ ഹൈക്കോടതിയിൽ നൽകിയ കേസിൽ പിന്നീട് കക്ഷി ചേർന്നിരുന്നു. ഒരേക്കർ ഭൂമിയിലാണ് കയ്യേറ്റം മുഴുവൻ നടന്നിരിക്കുന്നത്. ബാക്കിയുള്ള സ്ഥലം കാട് പിടിച്ച് അനാഥമായി കിടക്കുകയാണെന്നാണ് വിവരാവകാശ രേഖയിൽ നിന്നും വ്യക്തമാകുന്നത്.

അതേസമയം കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാടിനെതിരെ ഒന്നിക്കാനാണ് ഭക്തരുടെ തീരുമാനം. നിലവിൽ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. സംഭവത്തിൽ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്ത് വരാനാണ് ഭക്തരുടെ ആലോചന.

Tags: Cochin Devaswom Boardtemple
Share82TweetSendShare

Latest stories from this section

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ശശി തരൂർ ‘ലക്ഷ്മണ രേഖ’ ലംഘിച്ചു ; ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക യോഗം

‘ഇത് ഭാരത് ബന്ദല്ല, വെറും കേരള ബന്ദ്’; പൗരന്മാരെ ബന്ദികളാക്കുന്ന സമരരീതിക്കെതിരെ ശശി തരൂർ! 

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

ഖുൽഅ് വഴി വിവാഹമോചനം; ഭാര്യ, ഭർത്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വർണ്ണവും നൽകണം!ഉത്തരവുമായി കണ്ണൂർ കുടുംബകോടതി

Discussion about this post

Latest News

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies