വയനാട്: കെഎസ്ഇബിയുടെ ജീപ്പിന് വൻതുക പിഴയിട്ട് എഐ ക്യാമറ. ടച്ചിങ് വെട്ടാൻ തോട്ടിയുമായി പോയ കെഎസ്ഇബി ജീപ്പിന് 20,500 രൂപയാണ് ക്യാമറ പിഴയിട്ടത്. വയനാട് അമ്പലവയലിലെ കെഎസ്ഇബി ജീപ്പിനെയാണ് മോട്ടോർ വാഹന വകുപ്പ് വൻതുക പിഴയിട്ട് ഷോക്കടിപ്പിച്ചത്. ടച്ചിങ് വെട്ടാൻ കരാർ അടിസ്ഥാനത്തിൽ ഒാടുന്ന വാഹനത്തിനാണ് പിഴ
വൈദ്യുതി ലൈനിനോടു ചേർന്ന് കിടക്കുന്ന മരക്കൊമ്പുകൾ നീക്കുന്നതിന്റെ ഭാഗമായി തോട്ടിയുൾപ്പെടെയുള്ള സാധാനങ്ങളുമായി പോകുന്ന ജീപ്പാണ് അമ്പലവയൽ ടൗണിലെ എഐ ക്യാമറയിൽ പെട്ടത്. വാഹനത്തിനു മുകളിൽ തോട്ടി കയറ്റിയതിന് 20,000 രൂപയും വാഹനം ഓടിച്ചിരുന്ന ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാത്തതിന് 500 രൂപയുമാണു പിഴ ഈടാക്കിയത്.
ഇതേ തുടർന്ന് കെഎസ്ഇബിയും മോട്ടോർവാഹന വകുപ്പ് അധികൃതരുമായി സംസാരിക്കുകയും സാധനങ്ങൾ കയറ്റിയതിനുള്ള 20,000 രൂപ പിഴ ഒഴിവാക്കി. എന്നാൽ സീറ്റ് ബെൽറ്റ് ഇടാത്തതിനുള്ള 500 രൂപ അടക്കണം.
Discussion about this post