Saturday, April 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സ്റ്റെഫിയുടെ ആദ്യചിത്രം കാണാൻ ബ്ലസി എത്തി; അഭിപ്രായം കേട്ട് തുള്ളിച്ചാടി സംവിധായിക

by Brave India Desk
Jun 21, 2023, 02:41 pm IST
in Kerala, Cinema, Entertainment
Share on FacebookTweetWhatsAppTelegram

സംസ്ഥാന പുരസ്കാര ജേതാവായ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മധുരമനോഹര മോഹം. ജൂൺ 16ന് റിലീസ് ആയ ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കഴിഞ്ഞദിവസം ചിത്രം കാണാൻ സംവിധായകൻ ബ്ലസിയും എത്തിയിരുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയിൽ സ്റ്റെഫി സേവ്യർ ആയിരുന്നു കോസ്റ്റ്യൂം ഡിസൈനർ. കഴിഞ്ഞദിവസം സ്റ്റെഫി ആദ്യമായി സംവിധാനം ചെയ്ത മധുരമനോഹര മോഹം എന്ന സിനിമ കാണാൻ ബ്ലസി എത്തിയിരുന്നു.

സിനിമ കണ്ടിറങ്ങിയ ബ്ലസി തന്റെ സഹപ്രവർത്തക കൂടിയായ സ്റ്റെഫിയെ അഭിനന്ദിച്ചു. ‘സ്റ്റെഫിയെ പോലുള്ള ഒരാളുടെ ആദ്യസിനിമ എന്ന രീതിയിൽ ചിന്തിക്കുമ്പോൾ എനിക്ക് വളരെ അഭിനന്ദനാർഹമാണ് ഇതെന്ന് തോന്നി. ലളിതം മനോഹരം അങ്ങനെയാണ് എനിക്ക് പറയാനുള്ളത്. ഏറ്റവും ഭംഗിയായി ഈ സിനിമ ചെയ്തു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.’ – ബ്ലസി ഈ അഭിപ്രായം പറയുമ്പോൾ നിറഞ്ഞ ചിരിയോടെ സ്റ്റെഫി അടുത്തു തന്നെ നിൽപ്പുണ്ടായിരുന്നു. ഹാപ്പി അല്ലെ സ്റ്റെഫിയോട് മാധ്യമപ്രവർത്തകർ ചോദിക്കുമ്പോൾ ചിരിച്ചുകൊണ്ട് തുള്ളിച്ചാടി പോകുന്ന സ്റ്റെഫിയെ ആണ് കാണാൻ കഴിയുന്നത്.

Stories you may like

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

സംവിധായകൻ സിബി മലയിലും സിനിമ കാണാൻ എത്തിയിരുന്നു. ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈൻമെന്റായിരുന്നു സ്റ്റെഫിയും സംഘവും ഒരുക്കിയത്. ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഹിഷാമിനെക്കൂടാതെ നവാഗതനായ ജിബിന്‍ ഗോപാലും ചിത്രത്തിന്റെ സംഗീതസംവിധാനം, പശ്ചാത്തലസംഗീതം എന്നിവ നിര്‍വഹിക്കുകയും പ്രൊമോ സോങ്ങ് ഒരുക്കുകയും ചെയ്തിട്ടുണ്ട്. രജിഷ വിജയൻ, ഷറഫുദ്ദീൻ, വിജയ രാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപ്പു ഭട്ടതിരി, മാളവിക വി.എന്‍ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, ആര്‍ട്ട് ഡയറക്ടര്‍: ജയന്‍ ക്രയോണ്‍, മേക്കപ്പ്: റോനെക്‌സ് സേവിയര്‍, കോസ്റ്റ്യൂം സനൂജ് ഖാന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സുഹൈല്‍ വരട്ടിപ്പള്ളിയല്‍, എബിന്‍ ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനര്‍: ശങ്കരന്‍ എഎസ്, കെ.സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍
പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈനുകള്‍: യെല്ലോടൂത്ത്‌സ്, കൊറിയോഗ്രാഫര്‍: ഇംതിയാസ് അബൂബക്ക‍ർ

Tags: stephy zaviourblessyFILIM
Share1TweetSendShare

Latest stories from this section

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

ത്രാളിലെ ആ ഭീകര ആക്രമണം ഇനി സ്ക്രീനിൽ; മലയാള സിനിമയുടെ അതിരുകൾ മായ്ക്കാൻ ജയസൂര്യയും രതീഷ് വേഗയും; ബിഗ് ബജറ്റ് ത്രില്ലർ വരുന്നു

ത്രാളിലെ ആ ഭീകര ആക്രമണം ഇനി സ്ക്രീനിൽ; മലയാള സിനിമയുടെ അതിരുകൾ മായ്ക്കാൻ ജയസൂര്യയും രതീഷ് വേഗയും; ബിഗ് ബജറ്റ് ത്രില്ലർ വരുന്നു

ഞങ്ങൾ കറുത്തച്ചനെയും വെളുത്തച്ചനെയും ഒന്നും ഊട്ടാറില്ല, പതറിപ്പോയ ഡെയ്‌സിയും പകച്ചുപോയ പ്രേക്ഷകനും; ആദം ജോണിന്റെ വിധി മാറ്റിയെഴുതിയ അഞ്ച് മിനിറ്റ്

ഞങ്ങൾ കറുത്തച്ചനെയും വെളുത്തച്ചനെയും ഒന്നും ഊട്ടാറില്ല, പതറിപ്പോയ ഡെയ്‌സിയും പകച്ചുപോയ പ്രേക്ഷകനും; ആദം ജോണിന്റെ വിധി മാറ്റിയെഴുതിയ അഞ്ച് മിനിറ്റ്

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

തൃശൂർ പൂരം ആന എഴുന്നള്ളത്തിന് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല ; പൊതുതാൽപര്യ ഹർജിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി

Discussion about this post

Latest News

ക്യാച്ച് എടുക്കാനുള്ള ശ്രമം വിനയായി; എൻഗിഡിക്ക് നേരിട്ടത് കടുത്ത ആഘാതം; സ്റ്റേഡിയം നിശബ്ദമായി; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

ക്യാച്ച് എടുക്കാനുള്ള ശ്രമം വിനയായി; എൻഗിഡിക്ക് നേരിട്ടത് കടുത്ത ആഘാതം; സ്റ്റേഡിയം നിശബ്ദമായി; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപണം ; ആണവോർജ്ജ ഏജൻസിയിലെ മുൻജീവനക്കാരനെ തൂക്കിലേറ്റി ഇറാൻ

മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപണം ; ആണവോർജ്ജ ഏജൻസിയിലെ മുൻജീവനക്കാരനെ തൂക്കിലേറ്റി ഇറാൻ

പഞ്ചാബിനെ പഞ്ഞിക്കിട്ട് രാഹുൽ; 67 പന്തിൽ 152 റൺസ്; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുമായി റെക്കോഡുകളുടെ സുൽത്താൻ

പഞ്ചാബിനെ പഞ്ഞിക്കിട്ട് രാഹുൽ; 67 പന്തിൽ 152 റൺസ്; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുമായി റെക്കോഡുകളുടെ സുൽത്താൻ

ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തൻ സലിം ഡോല പിടിയിൽ ; റെഡ് കോർണർ നോട്ടീസിലൂടെ പിടിയിലായത് തുർക്കിയിൽ നിന്നും

ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തൻ സലിം ഡോല പിടിയിൽ ; റെഡ് കോർണർ നോട്ടീസിലൂടെ പിടിയിലായത് തുർക്കിയിൽ നിന്നും

മരണത്തിന്റെ മുന്നിൽ കുഞ്ഞുങ്ങൾക്കായി അവൾ നിലയുറപ്പിച്ചു, തെരുവ് നായയിൽ നിന്ന് ഗ്രാമത്തിന്റെ രക്ഷകയിലേക്ക്; കാളിക്ക് കണ്ണീരോടെ വിട

മരണത്തിന്റെ മുന്നിൽ കുഞ്ഞുങ്ങൾക്കായി അവൾ നിലയുറപ്പിച്ചു, തെരുവ് നായയിൽ നിന്ന് ഗ്രാമത്തിന്റെ രക്ഷകയിലേക്ക്; കാളിക്ക് കണ്ണീരോടെ വിട

പവൻ ഖേര കുടുങ്ങും; കസ്റ്റഡി ചോദ്യം ചെയ്യൽ വേണമെന്ന് കോടതി, വ്യാജരേഖാ കേസിൽ കോൺഗ്രസ് വക്താവിന് വൻ തിരിച്ചടി

പവൻ ഖേര കുടുങ്ങും; കസ്റ്റഡി ചോദ്യം ചെയ്യൽ വേണമെന്ന് കോടതി, വ്യാജരേഖാ കേസിൽ കോൺഗ്രസ് വക്താവിന് വൻ തിരിച്ചടി

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടും ഫലിച്ചില്ല, കെജ്‌രിവാളിന് സംഭവിച്ചത് വൻ കണക്കുകൂട്ടൽ പിഴവോ? എഎപിയിൽ നിന്ന് ബിജെപിയിലേക്ക് എംപിമാരുടെ ഒഴുക്ക്

ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടും ഫലിച്ചില്ല, കെജ്‌രിവാളിന് സംഭവിച്ചത് വൻ കണക്കുകൂട്ടൽ പിഴവോ? എഎപിയിൽ നിന്ന് ബിജെപിയിലേക്ക് എംപിമാരുടെ ഒഴുക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies