ന്യൂഡൽഹി : മുസ്ലീങ്ങൾ ശരിഅത്ത് നടപ്പിലാക്കുന്നതിൽ ആർക്കാണ് പ്രശ്‌നമെന്ന് സമാജ് വാദി നേതാവ് എസ്ടി ഹസ്സൻ. ഇന്ത്യ നാനാത്വത്തിൽ ഏകത്വം എന്നതിൽ വിശ്വസിക്കുന്ന നാടാണ്. രാജ്യത്തെ ഓരോ വ്യക്തിക്കും അവരവരുടെ മതം ആചരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഭരണഘടനയിൽ എഴുതിയിട്ടുണ്ട്. ശരീഅത്ത് അനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ എന്തിനാണ് ആരെങ്കിലും വിഷമിക്കുന്നതെന്നാണ് ഹസ്സൻ ചോദിച്ചത്. കേന്ദ്ര സർക്കാരിന്റെ ഏകീകൃത സിവിൽ കോഡിനെതിരെ സംസാരിക്കുകയായിരുന്നു ഹസ്സൻ.
ഒരു മുസ്ലീം യഥാർത്ഥ വിശ്വാസിയാണെങ്കിൽ, അയാൾക്ക് ഖുർആൻ തള്ളിക്കളയാനാവില്ല. തനിക്ക് പോലും അതിന് കഴിയില്ല. ഖുർആൻ നമുക്ക് നൽകുന്ന നിർദ്ദേശങ്ങൾ മാത്രമേ പാലിക്കപ്പെടുകയുള്ളൂ. ” സർക്കാരിന് എത്ര നിയമങ്ങൾ വേണമെങ്കിലും നടപ്പിലാക്കാം. പക്ഷേ അതൊന്നും ഞങ്ങളെ ബാധിക്കില്ല. മുസ്ലീങ്ങൾ ഖുർആനിൽ തന്നെ ഉറച്ചുനിൽക്കും” ഹസ്സൻ പറഞ്ഞു.
ആദ്യ ഭാര്യയുടെ സമ്മതത്തോടെ വീണ്ടും വിവാഹം കഴിച്ചാൽ എന്താണ് പ്രശ്‌നം എന്നാണ് ഹസ്സൻ ചോദിച്ചത്. ‘ഖുർആനിൽ അളളാഹു നൽകിയ നിയമങ്ങൾ മുസ്ലീങ്ങൾ പാലിക്കുന്നു. അവരെക്കൊണ്ട് ആർക്കും ഒരു തരത്തിലും ബുദ്ധിമുട്ടുമില്ല ഇതെല്ലാം നമ്മുടെ വ്യക്തിനിയമങ്ങളാണ്. അത് തുടച്ചുനീക്കാനുള്ള നിങ്ങളുടെ പദ്ധതികൾക്കെതിരെ ശക്തമായി തിരിച്ചടിക്കും,” ഹസ്സൻ പറഞ്ഞു.
ബിജെപി നേതാക്കൾ മുസ്ലീങ്ങളെ പീഡിപ്പിക്കാൻ വേണ്ടി മത്സരിക്കുകയാണ്.മുസ്ലീങ്ങളെ എത്ര കഠിനമായി പീഡിപ്പിക്കുന്നു എന്ന നിലയ്ക്കാണ് അവർക്ക് പാർട്ടിയിൽ പ്രാമുഖ്യം ലഭിക്കുന്നത്. ഇത് മുസ്ലീങ്ങൾക്ക് മനസ്സിലാക്കിയിട്ടുണ്ടെന്നും ഹസ്സൻ ആരോപിച്ചു.
Discussion about this post