ആലപ്പുഴ: ക്ഷേത്ര വരുമാനം ന്യൂനപക്ഷങ്ങള്‍ക്ക് എന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ വിമര്‍ശിച്ച് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ഡോക്ടര്‍ തോമസ് ഐസക് രംഗത്ത്.
‘കാടാമ്പുഴ ക്ഷേത്രത്തിന്റെ വരുമാനം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് നിക്ഷേപിക്കുന്നത്. ആ പണം മുഴുവന്‍ പങ്കിടുന്നത് ന്യൂനപക്ഷങ്ങളും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുളള കോടികളുടെ വരുമാനം ബാങ്കിലിടുന്നതു കൊണ്ട് ഹിന്ദുക്കള്‍ക്കെന്തെങ്കിലും പ്രയോജനമുണ്ടോ? ക്ഷേത്രത്തില്‍ വരുമാനമുണ്ടാക്കുന്നത് ഹിന്ദുക്കളാണ്. എന്നാല്‍ ഹിന്ദുക്കളുടെ സമ്പത്തു കൊണ്ടുപോകുന്നത് ന്യൂനപക്ഷങ്ങളാണ്’. എന്നിങ്ങനെ കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസംഗത്തെ ഫേസ്ബുക്കിലാണ് ചോമസ് ഐസക് വിമര്‍ശിക്കുന്നത്.
ഹിന്ദുക്കളുടെ പണം ന്യൂനപക്ഷത്തിന് വായ്പ കൊടുക്കുന്നു എന്ന നിലപാടാണ് വെള്ളാപ്പള്ളിയുടേതെന്നും, ആര്‍എസ്എസ് പോലും ഇത്തരമൊരു വാദം മുന്നോട്ട് വച്ചിട്ടില്ലെന്നും തോമസ് ഐസക് പറയുന്നു.
‘ബാങ്കില്‍ പണമിട്ടാല്‍ പലിശ കിട്ടും. ഏറ്റവും കൂടുതല്‍ പലിശ കിട്ടുന്ന ബാങ്കിലാണ് പണമിടേണ്ടത്. ക്ഷേത്രങ്ങള്‍ക്കു വേണമെങ്കില്‍ പണം നിലവറയില്‍ സൂക്ഷിക്കാം. അതില്‍ നിന്നും ചോര്‍ച്ച ചിലപ്പോള്‍ ഉണ്ടാകുമെന്ന അപകടമല്ലാതെ മറ്റൊരു നേട്ടവുമുണ്ടാകില്ല. ഏതു ബാങ്കിലിട്ടാലും പലിശ കിട്ടും. അതിനാണ് ബാങ്കുകള്‍. അവയാകട്ടെ, മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളല്ല-.തോമസ ഐസക് പറയുന്നു.
വര്‍ഗീയ പ്രചരണത്തില്‍ ആര്‍എസ്എസിനെ പോലും കടത്തിവെട്ടുകയാണ് വെളളാപ്പളളി. ഗുരുദേവ ധര്മ്മത്തിന്റെ പേരിലാണ് ഈ വര്‍ഗീയ വിഷം ചീറ്റല്‍ എന്നുളളതാണ് ഏറ്റവും ഖേദകരമെന്നും തോമസ് ഐസക് പറയുന്നു.
ശബരിമലയടക്കമുളള ക്ഷേത്രത്തിലെ വരുമാനം സര്‍ക്കാര്‍ ഖജനാവിനു മുതല്‍ക്കൂട്ടാവുന്നു എന്നത് സംഘപരിവാറിന്റെ ഉണ്ടായില്ല വെടിയാണെന്നും സിപിഎം നേതാവ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് കാണുക-
ഇന്നത്തെ കേരള കൗമുദിയില്‍ വെളളാപ്പളളിയുടെ യാത്രയെക്കുറിച്ച് വിചിത്രമായ ഒരു റിപ്പോര്‍ട്ടുണ്ട്. “ക്ഷേത്രവരുമാനവും ലഭിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്ക്” എന്നാണ് തലക്കെട്ട്. ശബരിമലയടക്കമുളള ക്ഷേത്രത്തിലെ വരുമാനം സര്‍ക്കാര്‍ ഖജനാവിനു മുതല്‍ക്കൂട്ടാവുന്നു എന്ന സംഘപരിവാറിന്‍റെ ഉണ്ടായില്ല വെടിയുടെ ആവര്‍ത്തനമായിരിക്കും എന്നാണ് ഞാനാദ്യം കരുതിയത്. അല്ല.
വെളളാപ്പളളി പറയുന്നു : “കാടാമ്പുഴ ക്ഷേത്രത്തിന്റെ വരുമാനം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് നിക്ഷേപിക്കുന്നത്. ആ പണം മുഴുവന്‍ പങ്കിടുന്നത് ന്യൂനപക്ഷങ്ങളും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുളള കോടികളുടെ വരുമാനം ബാങ്കിലിടുന്നതു കൊണ്ട് ഹിന്ദുക്കള്‍ക്കെന്തെങ്കിലും പ്രയോജനമുണ്ടോ? ക്ഷേത്രത്തില്‍ വരുമാനമുണ്ടാക്കുന്നത് ഹിന്ദുക്കളാണ്. എന്നാല്‍ ഹിന്ദുക്കളുടെ സമ്പത്തു കൊണ്ടുപോകുന്നത് ന്യൂനപക്ഷങ്ങളാണ്”.
വിഎം സുധീരന്‍റെ വിവരദോഷത്തെക്കുറിച്ചുളള പ്രഖ്യാപനമുണ്ടായതും ഈ പ്രസംഗത്തിലാണ്. ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനത്തെക്കുറിച്ച് വെള്ളാപ്പളളിയുടെ അപാരമായ വിവരത്തെക്കുറിച്ച് വെളിപാടുണ്ടായതും ഈ പ്രസംഗത്തില്‍ത്തന്നെ. ബാങ്കില്‍ പണമിട്ടാല്‍ പലിശ കിട്ടും. ഏറ്റവും കൂടുതല്‍ പലിശ കിട്ടുന്ന ബാങ്കിലാണ് പണമിടേണ്ടത്. ക്ഷേത്രങ്ങള്‍ക്കു വേണമെങ്കില്‍ പണം നിലവറയില്‍ സൂക്ഷിക്കാം. അതില്‍ നിന്നും ചോര്‍ച്ച ചിലപ്പോള്‍ ഉണ്ടാകുമെന്ന അപകടമല്ലാതെ മറ്റൊരു നേട്ടവുമുണ്ടാകില്ല. ഏതു ബാങ്കിലിട്ടാലും പലിശ കിട്ടും. അതിനാണ് ബാങ്കുകള്‍. അവയാകട്ടെ, മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളല്ല.
പക്ഷേ, വെളളാപ്പളളി കാണുന്ന വലിയ അപകടം അതല്ല. ഈ ബാങ്കുകള്‍, ഹിന്ദുക്കളുടെ പണത്തില്‍നിന്ന് ന്യൂനപക്ഷങ്ങള്‍ക്കും വായ്പ കൊടുക്കുന്നു. ഹിന്ദുക്കള്‍ ബാങ്കിലിടുന്ന പണം, ഹിന്ദുക്കള്‍ക്കേ വായ്പ നല്‍കാന്‍ പാടുളളൂ എന്നുളള വാദം ആര്‍എസ്എസു പോലും ഉന്നയിച്ചു കേട്ടിട്ടില്ല. വായ്പയെടുക്കുന്നവര്‍ ആരാണെങ്കിലും ബാങ്കിനു പലിശ കൊടുക്കും. ആ പലിശയില്‍ നിന്നാണ് നിക്ഷേപകര്‍ക്ക് ബാങ്കു പലിശ നല്‍കുന്നത്.
വര്‍ഗീയ പ്രചരണത്തില്‍ ആര്‍എസ്എസിനെ കടത്തിവെട്ടുകയാണ് വെളളാപ്പളളി. ഗുരുദേവ ധര്മ്മത്തിന്റെ പേരിലാണ് ഈ വര്‍ഗീയ വിഷം ചീറ്റല്‍ എന്നുളളതാണ് ഏറ്റവും ഖേദകരം.
https://www.facebook.com/thomasisaaq/posts/1218753841474088
Discussion about this post