തിരുവനന്തപുരം: പോക്‌സോ കേസിൽ ട്യൂഷൻ അദ്ധ്യാപിക അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ അദ്ധ്യാപികയെ കൊച്ചിയിൽ നിന്നാണ് പിടികൂടിയത്. 17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ അദ്ധ്യാപികയ്‌ക്കെതിരെ നേരത്തെയും പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരെയും വീണ്ടും കാണാതായത്.എന്നാൽ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് അദ്ധ്യാപികയുടെ മൊഴി.











