എറണാകുളം: സംസ്ഥാനത്ത് പ്രമുഖ യൂട്യൂബർമാരിൽ പലരും നികുതി വെട്ടിച്ചതായി കണ്ടെത്തൽ. ഇതേ തുടർന്ന് ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ ആദായ നികുതി വകുപ്പ് തീരുമാനിച്ചു. ഇന്നലെ യൂട്യൂബർ മാരുടെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് നികുതി അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതായി വ്യക്തമായിരിക്കുന്നത്.
13 പ്രമുഖ യൂട്യൂബർമാരാണ് നികുതി വെട്ടിച്ചിരിക്കുന്നത്. ഇത് കണ്ടെത്തിയതിനെ തുടർന്ന് വെട്ടിച്ച തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇവർക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി. തുക നൽകാതിരുന്നാൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ഇവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്നലെയാണ് പേളി മാണി ഉൾപ്പെടെയുള്ള യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ഇവരിൽ പലർക്കും പ്രതിവർഷം കോടികളുടെ വരുമാനം ഉണ്ടെന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന് അനുസരിച്ചുള്ള നികുതിയല്ല ഇവർ നൽകുന്നത്. ഇതേ തുടർന്നായിരുന്നു ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.
Discussion about this post