Tuesday, April 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തൊപ്പി ആരാണ്, സമാന്തര ലോകത്തെ രാജകുമാരനോ? മുരളി തുമ്മാരുകുടി

by Brave India Desk
Jun 24, 2023, 02:01 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പൊതുവേദിയിൽ അശ്ലീല പദപ്രയോഗം നടത്തിയതിന് യൂട്യൂബറായ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി മുരളി തുമ്മാരുകുടി. ആ ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയും ഒന്നുമല്ല വേണ്ടത്. മറിച്ച് അയാളുടെ പ്രവർത്തികൾ കാണുകയും ബാല്യകാല പ്രശ്‌നങ്ങൾ കേൾക്കുകയും ചെയ്യുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. ഇത് പോലീസല്ല, സൈക്കോളജിസ്റ്റുമാരും ഡോക്ടർമാരും കൈകാര്യം ചെയ്യേണ്ട വിഷയം ആണ്. അയാളെ കുറ്റവാളിയായിക്കണ്ട് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നത് ദുരന്തത്തിനേ വഴി വെക്കൂ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

തൊപ്പിയുടെ വരവ് കേരള സമൂഹത്തിലെ അമ്മാവന്മാർക്ക് പുതിയൊരു ലോകത്തെ അറിയാനുള്ള അവസരമാണ്. നിങ്ങളുടെ ചുറ്റുമുള്ള കുട്ടികളോട് ആ ലോകത്തെ പറ്റി ചോദിച്ച് മനസ്സിലാക്കണം. എന്തുകൊണ്ടാണ് ആ ലോകത്തെ ആളുകൾ അവരെ ‘ഇൻഫ്‌ളുവൻസ്’ ചെയ്യുന്നതെന്ന് അറിയണം. എന്താണ് പുതിയ തലമുറയുടെ പ്രതീക്ഷകളും മൂല്യങ്ങളും പ്രശ്‌നങ്ങളും എന്ന് മനസ്സിലാക്കണം. എന്നാൽ മാത്രമേ അവരെക്കൂടി ഉൾപ്പെടുന്ന, അവർക്ക് കൂടി താല്പര്യം തോന്നുന്ന ഒരു സമൂഹം നമുക്ക് നിർമ്മിക്കാൻ പറ്റൂ എന്നും തുമ്മാരുകുടി പറഞ്ഞു.

Stories you may like

ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് SIT; കുറ്റപത്രം ഉടൻ, കുരുക്ക് മുറുകുന്നു!

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സമാന്തരലോകത്തെ തൊപ്പികളും കിളിപോകുന്ന അമ്മാവന്മാരും
എല്ലാ ദിവസവും രാവിലത്തെ ചൂടൻ പത്രം തൊട്ട് വൈകീട്ടത്തെ ചൂടുള്ള ചർച്ചകൾ വരെ കണ്ടും കേട്ടും ചർച്ച ചെയ്തും കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളെപ്പറ്റി വലിയ അറിവുണ്ടെന്ന് വിചാരിച്ചിരുന്ന മലയാളി സമൂഹം.
ഒരു ദിവസം പെട്ടെന്നാണ് തൊപ്പി അവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അതും എന്തൊരു വരവായിരുന്നു. പഞ്ചാബി ഹൗസിലെ രമണന്റെ രംഗപ്രവേശനത്തിലും നാടകീയമായി.
കുട്ടികൾ ഓടിക്കൂടുന്നു. ട്രാഫിക്ക് നിശ്ചലമാകുന്നു. തൊപ്പി വാർത്തയാകുന്നു. പത്രങ്ങളും ചർച്ചക്കാരും അമ്മാവന്മാരും ഞെട്ടുന്നു.

ഏവൻ ആര്? സമാന്തര ലോകത്തെ രാജകുമാരനോ? അമ്മാവന്മാർ ഞെട്ടുന്നത് കാണുന്ന പുതിയ തലമുറ അതിലും ഞെട്ടുന്നു. ഈ അമ്മാവന്മാർക്ക് ഇനിയെങ്കിലും നേരം വെളുക്കുമോ? അതോ ഇവരുടെ കാലം കഴിഞ്ഞോ?

കേരളത്തിൽ ഒരു സമാന്തര ലോകം ഉണ്ടെന്ന് ഞാൻ അറിയുന്നത് കളക്ടർ ബ്രോയുടെ ഒരു പോസ്റ്റിൽ നിന്നാണ്. അന്ന് മുതൽ ആ ലോകത്തെ ശ്രദ്ധിച്ചിരുന്നു. പക്ഷെ തൊപ്പിയുടെ വരവ് എന്നെയും അമ്പരപ്പിച്ചു. തൊപ്പിയെ പറ്റിയുള്ള ഞങ്ങളുടെ ലോകത്തെ അവലോകനങ്ങൾ വായിക്കുകയാണ്. ‘എല്ലാം പിള്ളേരെ വഴി തെറ്റിക്കുകയാണ്’ ലൈൻ ആണ്.

സമാന്തരലോകം തന്നെ അമ്മാവന്മാർക്ക് തെറ്റായ വഴിയാണ്. കാരണം അവർ വന്ന വഴി അല്ല എന്നത് തന്നെ. ഇതൊക്കെ കാലാകാലം ആയി നടക്കുന്നതാണ്. തൊപ്പിയുടെ വീഡിയോ കണ്ടാൽ രണ്ടു കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല.

ആ ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയും ഒന്നുമല്ല വേണ്ടത്. അദ്ദേഹത്തിന്റെ പ്രവർത്തികൾ കാണുകയും ബാല്യകാല പ്രശ്‌നങ്ങൾ കേൾക്കുകയും ചെയ്യുമ്പോൾ എനിക്ക് തോന്നുന്നത് ഇത് പോലീസ് അല്ല സൈക്കോളജിസ്റ്റുമാരും ഡോക്ടർമാരും കൈകാര്യം ചെയ്യേണ്ട വിഷയം ആണെന്നാണ്.
കുട്ടികളുടെ മാനസിക ആരോഗ്യത്തിന്റെ കാര്യത്തിൽ വികസിതലോകം ഇപ്പോൾ ഏറെ ശ്രദ്ധ ചെലുത്തുന്നു. പക്ഷെ മാനസിക പ്രശ്‌നങ്ങളെ സമയത്ത് കണ്ടറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനും നാട്ടിൽ പൊതുവെ ശ്രദ്ധക്കുറവും താല്പര്യക്കുറവും ഉണ്ട്. കുട്ടികളുടെ കാര്യത്തിൽ അത് ഏറ്റവും കുറവാണ്. ഇത് മാറണം.

അയാളുടെ മാതാപിതാക്കൾക്കും ശരിയായ കൗൺസലിംഗ് നൽകണം. അയാളെ കുറ്റവാളിയായിക്കണ്ട് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നത് ദുരന്തത്തിനേ വഴി വെക്കൂ.

തൊപ്പിയുടെ വരവ് കേരള സമൂഹത്തിലെ അമ്മാവന്മാർക്ക് പുതിയൊരു ലോകത്തെ അറിയാനുള്ള അവസരമാണ്. നിങ്ങളുടെ ചുറ്റുമുള്ള കുട്ടികളോട് ആ ലോകത്തെ പറ്റി ചോദിച്ച് മനസ്സിലാക്കണം. എന്തുകൊണ്ടാണ് ആ ലോകത്തെ ആളുകൾ അവരെ ‘ഇൻഫ്‌ളുവൻസ്’ ചെയ്യുന്നതെന്ന് അറിയണം. എന്താണ് പുതിയ തലമുറയുടെ പ്രതീക്ഷകളും മൂല്യങ്ങളും പ്രശ്‌നങ്ങളും എന്ന് മനസ്സിലാക്കണം.
എന്നാൽ മാത്രമേ അവരെക്കൂടി ഉൾപ്പെടുന്ന, അവർക്ക് കൂടി താല്പര്യം തോന്നുന്ന ഒരു സമൂഹം നമുക്ക് നിർമ്മിക്കാൻ പറ്റൂ. തൊപ്പിയെ പൂട്ടിയിടരുത്.

Tags: Facebook PostTHOPPImurali thummarukudy
Share2TweetSendShare

Latest stories from this section

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

വിവോ, iQOO ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; ‘ഒറിജിൻ ഒഎസ്’ അപ്‌ഡേറ്റിന്റെ പേരിൽ പണം തട്ടുന്ന പുതിയ മാൽവയർ, മുന്നറിയിപ്പുമായി കേരള പോലീസ്!

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

ശസ്ത്രക്രിയയിൽ പിഴവ് പറ്റില്ല, ഇനി കടുപ്പിക്കും; ആരോഗ്യവകുപ്പിന്റെ പുതിയ മാർഗരേഖ, ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽ ഫോണിന് വിലക്ക്

ഓപ്പറേഷൻ നുംഖൂർ ; അന്വേഷണത്തിനായി കേരളത്തിലെത്തി ഭൂട്ടാൻ കസ്റ്റംസ് സംഘം

ഓപ്പറേഷൻ നുംഖൂർ ; അന്വേഷണത്തിനായി കേരളത്തിലെത്തി ഭൂട്ടാൻ കസ്റ്റംസ് സംഘം

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

Discussion about this post

Latest News

തൊഴിലുറപ്പിൽ വൻ അഴിച്ചുപണി: ഇനി ‘വിബി ജി റാംജി’, കൂലി കൂടും, കള്ളക്കളി നടക്കില്ല! ജിപിഎസ് നിരീക്ഷണം വരുന്നു

തൊഴിലുറപ്പിൽ വൻ അഴിച്ചുപണി: ഇനി ‘വിബി ജി റാംജി’, കൂലി കൂടും, കള്ളക്കളി നടക്കില്ല! ജിപിഎസ് നിരീക്ഷണം വരുന്നു

ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് SIT; കുറ്റപത്രം ഉടൻ, കുരുക്ക് മുറുകുന്നു!

ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് SIT; കുറ്റപത്രം ഉടൻ, കുരുക്ക് മുറുകുന്നു!

ജർമ്മനിയിലെ ഗുരുദ്വാരയിൽ രക്തച്ചൊരിച്ചിൽ; തോക്കും കൃപാണും കുരുമുളക് സ്പ്രേയുമായി അക്രമിസംഘം, 11 പേർക്ക് പരിക്ക്!

ജർമ്മനിയിലെ ഗുരുദ്വാരയിൽ രക്തച്ചൊരിച്ചിൽ; തോക്കും കൃപാണും കുരുമുളക് സ്പ്രേയുമായി അക്രമിസംഘം, 11 പേർക്ക് പരിക്ക്!

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഒരുപാട് ബോംബുകൾ പൊട്ടും’; ഇറാനെതിരെ ട്രംപ്, ചർച്ചകൾ വഴിമുട്ടുന്നു!

19-ാം വിവാഹ വാർഷികത്തിൽ അഭിഷേക് ബച്ചനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ റായ്; ഒപ്പം മകൾ ആരാധ്യയും

19-ാം വിവാഹ വാർഷികത്തിൽ അഭിഷേക് ബച്ചനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ റായ്; ഒപ്പം മകൾ ആരാധ്യയും

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്

സാരി വലിച്ചുനീട്ടി, തുടയിൽ കൈവെച്ചു; ടിസിഎസ് ബിപിഒയിലെ ‘കോർപ്പറേറ്റ് ജിഹാദ്’, നടുക്കുന്ന പീഡനവിവരങ്ങൾ പുറത്ത്!

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

വിവോ, iQOO ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; ‘ഒറിജിൻ ഒഎസ്’ അപ്‌ഡേറ്റിന്റെ പേരിൽ പണം തട്ടുന്ന പുതിയ മാൽവയർ, മുന്നറിയിപ്പുമായി കേരള പോലീസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies