കോതയാർ: കോതയാർ വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ കൂടുതൽ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ട് തമിഴ്‌നാട് വനംവകുപ്പ് അധികൃതർ. കഴിഞ്ഞ 20 ദിവസമായി കോതയാർ ഡാമിന് സമീപമുള്ള കാട്ടിലാണ് അരിക്കൊമ്പൻ തുടരുന്നത്. ഡാമിന്റെ സമീപമുള്ള മേഖലയിൽ തന്നെയാണ് കഴിഞ്ഞ 20 ദിവസമായി അരിക്കൊമ്പൻ തുടരുന്നത്.
ഭക്ഷണവും വെള്ളവും ധാരാളമായിട്ടുള്ള സ്ഥലത്ത് തന്നെയാണ് അരിക്കൊമ്പൻ ഇപ്പോൾ തുടരുന്നത്. ഇതേസ്ഥലത്ത് തന്നെ മറ്റ് ആനകളും ആനക്കൂട്ടങ്ങളും ഉണ്ട്. എന്നാൽ ഇവരുമായി ചങ്ങാത്തം സ്ഥാപിക്കാൻ അരിക്കൊമ്പൻ ഇതുവരെ ശ്രമിച്ചിട്ടില്ല. മറ്റ് ആനകളുമായി പ്രശ്‌നത്തിനും അരിക്കൊമ്പൻ പോയിട്ടില്ല. തുമ്പിക്കൈക്ക് ഏറ്റ പരിക്ക് ഉണങ്ങിയെന്നും വനംവകുപ്പ് വാച്ചർമാർ അറിയിച്ചു.
നിലവിൽ ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് വിലയിരുത്തൽ. അരിക്കൊമ്പൻ വൈകാതെ തന്നെ ഏതെങ്കിലും ആനക്കൂട്ടത്തോടൊപ്പം ചേരുമെന്നും ഇവർ പറയുന്നു. കേരളത്തിലേക്ക് അരിക്കൊമ്പൻ കടക്കാനുള്ള സാധ്യത കുറവാണെന്നും ഇവർ പറയുന്നു.
Discussion about this post