തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്കി. മുഖ്യമന്ത്രിയെ ഒന്നാംപ്രതിയാക്കി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് വി.എസ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയടക്കം ആറ് പേരെ പ്രതി ചേര്‍ത്താണ് ഹര്‍ജി. മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണും മറ്റ് ഉദ്യോഗസ്ഥരും ഇതില്‍പ്പെടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും നേരിട്ട് ഇടപാടില്‍ പങ്കുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. കോടതിയില്‍ നേരിട്ടെത്തിയാണ് വി.എസ് ഹര്‍ജി നല്‍കിയത്. അടുത്തമാസം 30ന് കോടതി കേസ് പരിഗണിക്കും.
തിരുവനന്തപുരം പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സര്‍ക്കാര്‍ പുറമ്പോക്ക് ഭുമി കൈയേറി ഫഌറ്റ് നിര്‍മിക്കുന്നതിന് മുഖ്യമന്ത്രി ഒത്താശ ചെയ്തുകൊടുത്തുവെന്നാണ് ആരോപണം. പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് വിജിലന്‍സ് എഡിജിപി ആയിരുന്ന ജേക്കബ് തോമസ് നേരത്തെ റിപോര്‍ട്ട് നല്‍കിയിരുന്നു.
Discussion about this post