\തിരുവനന്തപുരം: വ്യാജ രേഖ കേസിൽ കെ വിദ്യയ്ക്ക് എസ്എഫ്ഐ സഹായം നൽകിയിട്ടില്ലെന്ന് സംസ്ഥആന സെക്രട്ടറി പിഎം ആർഷോ. തെറ്റുകാരെ സംരക്ഷിച്ച ചരിത്രം എസ്എഫ്ഐക്കില്ലെന്നും പോരായ്മകൾ സംഭവിച്ചാൽ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.വിദ്യ നൽകിയെന്ന് പറയുന്ന മൊഴി കണ്ടിട്ടില്ല. കാട്ടാക്കടയിലേയും കായംകുളത്തേയും സംഭവങ്ങൾ ഗൗരവത്തോടെ കണ്ട് തിരുത്തി. സംഘടന തെറ്റുകാരെ സംരക്ഷിക്കില്ലെന്ന് ആർഷോ ആവർത്തിച്ചു.
എസ്എഫ്ഐയെ ആക്രമിക്കുന്നത് മുൻകാല എസ്എഫ്ഐ പ്രവർത്തകരുടെ ചെയ്തികളുമായി ബന്ധപ്പെടുത്തിയാണ്. എന്നാൽ,മുൻകാല കെഎസ്യു പ്രവർത്തകർ ചെയ്യുന്ന തെറ്റുകൾ മാദ്ധ്യമങ്ങൾ കാണുന്നില്ലെന്ന് ആർഷോ കുറ്റപ്പെടുത്തി.
മാർക്ക് ലിസ്റ്റ് വിവാദത്തിലെ ഗൂഢാലോചന കേസിലെ അന്വേഷണം തൃപ്തികരമെന്ന് അദ്ദേഹം അറിയിച്ചു. അന്വേഷണത്തിൽ ആക്ഷേപങ്ങളില്ല.എംഎസ്എഫ് പ്രവർത്തകരെ വിലങ്ങുവെച്ച സംഭവത്തിൽ സമരപരിപാടികളുമായി ബന്ധപ്പെട്ട സ്വാഭാവിക പോലീസ് നടപടി മാത്രമാണ് അതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.എംഎസ്എഫ് പ്രവർത്തകരെ വിലങ്ങുവെച്ച സംഭവത്തിൽ സമരപരിപാടികളുമായി ബന്ധപ്പെട്ട സ്വാഭാവിക പോലീസ് നടപടി മാത്രമാണ് അതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post