ബംഗളൂരു: കാലവർഷം കനത്തതോടെ തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വില കുതിച്ചുയർന്നു. ലഭ്യത കുറവായതിനാൽ 80 രൂപ വരെയാണ് ഓരോ പച്ചക്കറിക്കും കൂടിയത്. 15 കിലോ തക്കാറി കഴിഞ്ഞ ദിവസം 11,00 രൂപയ്ക്കാണ് ബംഗളൂരുവിൽ വിറ്റത്. വൈകാതെ തക്കാളിയുടെ വില 100 കടക്കുമെന്നാണ് റിപ്പോർട്ടുകൾ. കർണാടകയിലെ വില വർദ്ധിക്കുന്നതിന് അനുസരിച്ച് കേരളത്തിലും വിലയിൽ ക്രമാതീതമായ മാറ്റം അനുഭവപ്പെടും.
കാലവർഷക്കെടുതിയിൽ വിളവ് ഭൂരിഭാഗവും നശിച്ചുപോയെന്നും 30 ശതമാനം മാത്രമാണ് ബാക്കിയുള്ളതെന്നും കർഷകർ പറയുന്നു. ഇത്തവണ താരതമ്യേന താഴ്ന്ന തോതിലാണ് തക്കാളി കൃഷി ഉണ്ടായിരുന്നത്. ചിലർ മഴ പേടിച്ച് തക്കാളി വിതച്ചത് ഇത്തവണ കുറച്ചു. കോലാർ പോലെ തക്കാളി വൻ തോതിൽ കൃഷി ചെയ്തിരുന്ന മേഖലകളിൽ ഇത്തവണ ബീൻസ് കൃഷി ചെയ്തതും തിരിച്ചടിയായി
ഉള്ളിയും ഉരുളക്കിഴങ്ങും ഒഴികെയുള്ള മിക്ക പച്ചക്കറികളും ഉയർന്ന വിലയ്ക്കാണ് വിൽക്കുന്നത്. ഉദാഹരണത്തിന്, ഒരു കിലോ ബീൻസിന്റെ വില 120 നും 140 നും ഇടയിലാണ്.ഒരു കിലോഗ്രാം കാപ്സിക്കത്തിന് 80 രൂപയിലധികം വിലയുണ്ട്. ഒരു മുട്ട ഇപ്പോൾ 7-8 രൂപ നിരക്കിലാണ് വിൽക്കുന്നത്. ട്രോളിംഗ് നിരോധിച്ചതോടെ മീൻ വിലയും ഇരട്ടിയായി. ധാന്യങ്ങൾക്കും 10 മുതൽ 20 രൂപ വരെ കൂടി. സീസൺ അവസാനിച്ചതോടെ പഴ വിപണിയിൽ ഓറഞ്ച് വില 60 ൽ നിന്ന് 160 ആയി. ആപ്പിളിന് 80 രൂപ കൂടി 220. മുന്തിരിയ്ക്ക് ഇരട്ടി വിലയാണ്. ഒരു കിലോ മുന്തിരിക്ക് 100 രൂപയാണ് വില.
Discussion about this post