തിരുവനന്തപുരം: പാറശ്ശാലയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. പരശുവയ്ക്കൽ സ്വദേശിനി ഈവലിംഗ് ജോയി ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെയാണ് റെയിൽവേ ട്രാക്കിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും കുട്ടിയുടെ ബാഗ് കണ്ടെത്തിയിട്ടുണ്ട്. പിതാവിന്റെ ഫോൺ നമ്പർ എഴുതിയ കുറിപ്പും മൃതദേഹത്തിന് അടുത്ത് നിന്നും പോലീസിന് ലഭിച്ചു.
രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞായിരുന്നു ഈവലിംഗ് വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ സ്കൂളിൽ എത്തിയിരുന്നില്ല. സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടിയ്ക്കായി അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പെൺകുട്ടിയുടേത് ആത്മഹത്യയാണെന്നാണ് നിഗമനം.
Discussion about this post