ഇംഫാൽ : സംഘർഷം തുടരുന്ന മണിപ്പൂരിൽ രാഷ്ട്രീയ ലാഭത്തിനായി എത്തിയ രാഹുൽ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളികളുമായി ജനങ്ങൾ രംഗത്ത്. ”രാഹുൽ ഗോ ബാക്ക്” വിളികളാണ് സംസ്ഥാനത്ത് മുഴങ്ങിയത്. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് കണ്ണിർ വാതകം പ്രയോഗിച്ചു.
രാഹുൽ ഗാന്ധിയുടെ വാഹന വ്യൂഹത്തിന് നേരെ ഗ്രനേഡ് ആക്രമണം നടക്കാൻ സാധ്യതയുള്ളതിനാൽ ചുരാചന്ദ്പൂരിലേക്ക് പോകാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പ്രതിഷേധം കനത്തതോടെയാണ് രാഹുലിനെ പ്രദേശത്ത് നിന്ന് മാറ്റിയത് എന്നാണ് പോലീസ് പറയുന്നത്.
മണിപ്പൂരിലെത്തിയ രാഹുൽ റോഡ് മാർഗം ചുരാചന്ദ്പൂരിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ബിഷ്ണുപൂരിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. നിസ്സാഹായരായ ആളുകളുടെ കണ്ണീരൊപ്പാനാണ് രാഹുൽ മണിപ്പൂരിൽ എത്തിയതെന്നും എന്നാൽ രാഹുലിനെ വഴിയിൽ വെച്ച് പോലീസ് തടയുകയായിരുന്നു എന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇതോടെ രാഹുൽ ഹെലികോപ്റ്ററിൽ പ്രശ്‌നബാധിത പ്രദേശത്തേക്ക് പോകാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം രാഹുലിന്റെ രാഷ്ട്രീയ നാടകത്തൈ രൂക്ഷമായി വിമർശിച്ചുകൊണ്ട് ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post