Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Offbeat

ഒരു ഉപ്പുതരിയേക്കാള്‍ ചെറുത്, ഡിസൈനര്‍ ബാഗ് ലേലത്തില്‍ വിറ്റുപോയത് 51 ലക്ഷം രൂപയ്ക്ക്!

by Brave India Desk
Jun 30, 2023, 12:14 pm IST
in Offbeat
Share on FacebookTweetWhatsAppTelegram

ഒരു ചെറിയ ബാഗ് ലേലത്തില്‍ വിറ്റുപോയത് 51 ലക്ഷം രൂപയ്ക്ക്! അപ്പോളതൊരു സാധാരണ ബാഗ് അല്ലെന്ന് ഊഹിക്കാം. ചെറുതെന്ന് പറഞ്ഞാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്തത്ര ചെറുത്, ഒരു ഉപ്പുതരിയേക്കാള്‍ ചെറുതെന്ന് പറയാം. ഓണ്‍ലൈന്‍ ലേലത്തില്‍ 63,000 ഡോളറിനാണ് ഈ ഡിസൈനര്‍ ബാഗ് വിറ്റുപോയത്. ജനപ്രിയമായ ലൂയിസ് വിട്ടണ്‍ ഡിസൈനിലാണ് ഫ്‌ളൂറസെന്റ് മഞ്ഞ കലര്‍ന്ന പച്ചനിറമുള്ള ബാഗ് നിര്‍മ്മിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലുള്ള കലാ സംരംഭമായ MSCHF ആണ് ഈ ബാഗിന്റെ നിര്‍മ്മാതാക്കള്‍.

0.03 ഇഞ്ചിലും കുറവ് വീതിയാണ് ബാഗിനുള്ളത്. ഈ മാസം ആദ്യം MSCHF ഈ ബാഗിന്റെ ഫോട്ടോ അവരുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു സൂചിയുടെ വിടവിലൂടെ കയറ്റാന്‍ കഴിയുന്നത്ര നേര്‍ത്തതാണ് ഈ ബാഗെന്നും ഒരു ഉപ്പുതരിയേക്കാള്‍ ചെറുതാണെന്നുമാണ് അന്ന് അവര്‍ ഫോട്ടോയ്ക്ക് തലക്കെട്ടായി നല്‍കിയിരുന്നത്. വലിയ ഹാന്‍ഡ്ബാഗുകളും സാധാരണവലുപ്പത്തിലുള്ള ഹാന്‍ഡ്ബാഗുകളും ചെറിയ ഹാന്‍ഡ്ബാഗുകളും ഉണ്ടെങ്കിലും മിനിയേച്ചര്‍ ഹാന്‍ഡ്ബാഗുകകളിലെ അവസാന വാക്ക് ഈ ബാഗായിരിക്കുമെന്നും അന്നവര്‍ അവകാശപ്പെട്ടിരുന്നു.

Stories you may like

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

രസകരമായ വസ്തുതയെന്തെന്നാല്‍ ബാഗ് ലേലത്തില്‍ വിറ്റപ്പോള്‍ വാങ്ങുന്നയാള്‍ക്ക് ബാഗ് കാണുന്നതിനായി ഒരു ഭൂതക്കണ്ണാടിയും ഡിജിറ്റല്‍ ഡിസ്‌പ്ലേയും ഒപ്പം നല്‍കിയിരുന്നു. ലൂയിസ് വിറ്റണിന്റെ അടയാളമായ ‘LV’ മോണോഗ്രാമും ബാഗില്‍ മുദ്രകുത്തിയിട്ടുണ്ട്. പൂര്‍ണ്ണ വലുപ്പത്തിലുള്ള LV ബാഗുകള്‍ക്ക് 3,100-4,300 ഡോളര്‍ വിലയുണ്ട്.

മൈക്രോ അളവിലുള്ള പ്ലാസ്റ്റിക് ഭാഗങ്ങള്‍ 3D പ്രിന്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന റ്റു-ഫോട്ടോ പോളിമെറൈസേഷന്‍ ഉപയോഗിച്ചാണ് ബാഗ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016ല്‍ സ്ഥാപിതമായ MSCHF, വിചിത്രമായ ലേലങ്ങളിലൂടെയും സൃഷ്ടികളിലൂടെയും ഇതിന് മുമ്പും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ സാത്താന്‍ ഷൂ വിന്റെ പേരില്‍ പ്രസിദ്ധ ബ്രാന്‍ഡായ നൈക്കി ഈ സ്ഥാപനത്തിനെതിരെ കേസ് കൊടുത്തിരുന്നു. 666 ജോഡി സ്‌നീക്കറുകള്‍ക്ക് സാത്താന്‍ അടയാളങ്ങളും യഥാര്‍ത്ഥത്തിലുള്ള രക്തവും ഉപയോഗിച്ച് രൂപമാറ്റം വരുത്തിയതിന്റെ പേരിലായിരുന്നു ഇത്. കോടതിയിലാണ് ഈ കേസ് തീര്‍പ്പായത്. 2021ല്‍ വില കൂടിയ നാല് ബ്രിക്കിന്‍ ബാഗുകള്‍ കീറി ചെരുപ്പ് ഉണ്ടാക്കി ഒരു ജോഡി 760,000 ഡോളറിന് ഈ കമ്പനി വിറ്റിരുന്നു.

Tags: minuscule bagLVMSCHFLouis VuittonMiniature bag
Share21TweetSendShare

Latest stories from this section

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

മാസ ശമ്പളം ഒന്നര ലക്ഷം; എഴുത്ത് പരീക്ഷയില്ല; ഇൻകം ടാക്‌സിൽ സുവർണാവസരം

ലിങ്ക്ഡ്ഇനിൽ വ്യാജ ജോലികൾ,  വീഡിയോ കോൾ ചെയ്താൽ കാത്തിരിക്കുന്നത് പണി

മതസൗഹാർദ്ദം തകർക്കുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല; വർഗ്ഗീയതയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കും; നിയമനിർമ്മാണത്തിന് കശ്മീർ ഭരണകൂടം

തുടരെയുള്ള ഫോണ്‍ കോള്‍ തട്ടിപ്പെന്ന് കരുതി എടുത്തില്ല; അവസാനം കിട്ടിയത് എട്ടിന്റെ പണി

സ്വർണക്കടയിലെ മോഷണശ്രമം തടയുന്നതിനിടെ മുതുകിൽ ആറിഞ്ച് ആഴത്തിൽ കത്തി തറച്ചുകയറി; ശ്രമകരമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ

തലച്ചോറില്‍ ഒന്നിന് പുറകേ 5 ശസ്ത്രക്രിയകള്‍; ഭക്ഷണം കഴിക്കാനും നടക്കാനും വരെ മറന്നു; പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies