പാരിസ്: 21ാമത് യു.എന്‍ കാലാവസ്ഥാവ്യതിയാന ഉച്ചകോടിക്ക് പാരിസില്‍ തുടക്കം. ഭൂമിയെ നശിപ്പിക്ുന്ന ആഗോള താപനത്തിന് പ്രതിവിധി തേടി നടക്കുന്ന ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി 150ഓളം ലോകനേതാക്കള്‍ അണിനിരന്നു. രണ്ടാഴ്ച നീളുന്നതാണ് ഉച്ചകോടി
ആഗോളതാപനത്തിനെതിരായ പോരാട്ടത്തില്‍ ലോകം വഴിത്തിരിവിലാണെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ അഭിപ്രായപ്പെട്ടു.
‘നാം പാരിസിലത്തെിയത് സ്വന്തം ജനതയേയും മൂല്യങ്ങളെയും സംരക്ഷിക്കാനുള്ള ഇച്ഛാശക്തിയുടെ ഭാഗമായാണ്. മറ്റേതു വെല്ലുവിളിയെക്കാളും പുതിയ നൂറ്റാണ്ടിന്റെ രൂപരേഖ നിര്‍ണയിക്കുന്നത് കാലാവസ്ഥാവ്യതിയാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുപോലൊരു രാഷ്ട്രീയനീക്കം ഇനിയുണ്ടാകില്ലെന്നും മുന്നിലുള്ളത് വലിയ പരീക്ഷണമെന്നപോലെ അവസരവുമാണെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു.
ആറു വര്‍ഷം മുമ്പ് കോപന്‍ഹേഗനില്‍ പരാജയപ്പെടുകയും ഡര്‍ബനില്‍ സമവായമാകാതെ പിരിയുകയും ചെയ്ത ചര്‍ച്ചകള്‍ക്ക് ഫലപ്രദമായ തുടര്ച്ചതേടിയാണ് 197 രാജ്യങ്ങളിലെ 40,000ത്തോളം പ്രതിനിധികള്‍ വീണ്ടും ഒത്തുകൂടുന്നത്.
ഇതിനിടെ പ്രകൃതിസൗഹൃദ ഊര്‍ജ മേഖലയിലെ ഗവേഷണങ്ങള്‍ക്ക് അടുത്ത അഞ്ചു വര്‍ഷത്തിനിടെ 2000 കോടി ഡോളര്‍ നല്‍കുമെന്ന് വന്‍ശക്തി രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തു. യു.കെ, കാനഡ, ചൈന, ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് ഹരിത ഊര്‍ജ വികസനത്തിന് കൂടുതല്‍ തുക നല്‍കാമെന്ന് സമ്മതിച്ചത്.
Discussion about this post