Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നമ്മുടെ നാട്ടിൽ സൈബർ ആക്രമണത്തിന് പരാതി കൊടുത്താൽ നടപടി വേണമെങ്കിൽ മന്ത്രിയോ എംഎൽഎയോ ആവണം; ഗിരിജ തിയറ്റർ ഉടമയ്ക്ക് പിന്തുണയുമായി ബിജെപി വനിതാ നേതാക്കൾ

by Brave India Desk
Jun 30, 2023, 06:01 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശ്ശൂർ: തിയറ്റർ ബുക്കിംഗ് ആപ്പുകളില്ലാതെ സാധാരണക്കാർക്ക് വാട്സ്ആപ്പ് വഴിയും മറ്റും സർവ്വീസ് ചാർജ്ജില്ലാതെ സിനിമ കാണാൻ അവസരമൊരുക്കിയതിന് സൈബർ ആക്രമണം നേരിടുന്ന തൃശൂർ ഗിരിജ തിയേറ്റർ ഉടമ ഡോ.ഗിരിജയെ നേരിട്ട് സന്ദർശിച്ച് പിന്തുണ അറിയിച്ച് ബിജെപി വനിതാ നേതാക്കൾ. ബിജെപി തൃശൂർ ജില്ലാ സെക്രട്ടറിയും തൃശൂർ കോർപ്പറേഷൻ പൂങ്കുന്നം ഡിവിഷൻ കൗൺസിലറുമായ ഡോ. വി ആതിരയും പാട്ടുരായ്ക്കൽ ഡിവിഷൻ കൗൺസിലർ രാധിക.എൻവിയും നേരിട്ടെത്തി ഡോ. ഗിരിജയെ സന്ദർശിച്ചാണ് പിന്തുണ അറിയിച്ചത്.

സമൂഹമാദ്ധ്യമങ്ങളിൽ ഭീകരമായ രീതിയിലാണ് ഇവർ സൈബർ അറ്റാക്കിനു ഇരയായിക്കൊണ്ടിരിക്കുന്നതെന്ന് ആതിര വ്യക്തമാക്കി. കോവിഡാനന്തരം തിയേറ്ററുകളിലേക്ക് ജനങ്ങൾ വീണ്ടും വന്നു തുടങ്ങിയപ്പോൾ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്ന ഭീമമായ സർവീസ് ചാർജുകൾ എന്ന കൊള്ളയ്‌ക്കെതിരെ പ്രേക്ഷകർക്കൊപ്പം കൂട്ടുചേർന്ന് അതിനെതിരെ പോരാടാൻ തീരുമാനിച്ചതോടെയാണ് സൈബർ ആക്രമണവും തിയേറ്റർ ബോയ്‌കോട്ട് നടപടികളും നേരിടാൻ തുടങ്ങിയത്.

Stories you may like

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

പ്രേക്ഷകർക്ക് വാട്‌സാപ്പ് മുഖേന അധിക തുക ഈടാക്കാതെ സാധാരണ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ആരംഭിച്ചതാണ് ഓൺലൈൻ ആപ്പുകളെ ചൊടിപ്പിച്ചത്. ഇതിനായി അവർ കണ്ട വഴി കൂലിക്ക് ആളെവെച്ച് ഗിരിജ തിയേറ്ററിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ മാസ്സ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കുക എന്നതായിരുന്നു. എന്നാൽ ഇപ്പോൾ അത് വ്യക്തിവൈരാഗ്യം വരെ ആയി മാറിയിരിക്കുന്നു. തിയേറ്റർ വിൽക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ നിരസിച്ചതു പോലും ഈ സൈബർ അറ്റാക്കിനു കാരണമായിരിക്കുന്നുവെന്നും ആതിര വ്യക്തമാക്കി.

കുറച്ചു വർഷം മുൻപു വരെ ഗിരിജാ തിയേറ്റർ എന്ന് കേട്ടാൽ മിക്കവരും മുഖം തിരിക്കുമായിരുന്നു. കാരണം അവിടെ മോശം ചിത്രങ്ങൾ മാത്രമായിരുന്നു പ്രദർശിപ്പിച്ചിരുന്നത്. അങ്ങനെ ഒരു തിയേറ്ററിലേക്ക് അത്തരം സിനിമകളെ ഒഴിവാക്കി കുടുംബ പ്രേക്ഷകർക്ക് സ്വീകാര്യമാകുന്ന തരത്തിലേക്ക് എത്തിച്ചത് ഗിരിജചേച്ചിയുടെ നിശ്ചയദാർഢ്യം മാത്രമാണ്.

തുടക്കകാലത്തെ പ്രതിസന്ധികൾ പലതിനെയും തരണം ചെയ്ത് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും കുടുംബ സിനിമാപ്രേമികളുടെയും സ്‌നേഹവും വാത്സല്യവും അംഗീകാരവും നേടിയെടുത്ത് മികച്ച ഒരു സംരംഭകയായി മാറുകയായിരുന്നു ഡോ. ഗിരിജയെന്നും ഡോ. ആതിര
അഭിപ്രായപ്പെട്ടു.

നമ്മുടെ നാട്ടിൽ സൈബർ അറ്റാക്കിംഗിനു എതിരെ പരാതി കൊടുത്താൽ നടപടി ഉണ്ടാവണമെങ്കിൽ മന്ത്രിയോ എംഎൽഎയോ ആവണം. സൈബർ അറ്റാക്ക് നേരിട്ട ഇര പത്തുപ്രാവശ്യം പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയാലും പ്രതികളെ ഒരിക്കൽ പോലും സ്റ്റേഷനിലേക്ക് വിളിപ്പിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. അവരുടെ സ്‌ക്രീൻഷോട്ട് കൊടുത്താൽ മാത്രം പോരാ അഡ്രസ്സും നമ്മൾ തന്നെ തപ്പിയെടുത്ത് കൊടുക്കണം.

തങ്ങൾക്ക് എതിരാളിയാകും എന്ന് തോന്നുന്ന സ്ത്രീകളെ ഇല്ലാതാക്കാനും തളർത്താനും ഏറ്റവും എളുപ്പം അവർക്കെതിരെ അപവാദവും അശ്ലീല വാർത്തകളും പ്രചരിപ്പിക്കുകയാണ്. വായിക്കുന്നവർക്കും അത് സുഖം എന്നാൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് വന്നവരെ തളർത്താൻ ഇത് കൊണ്ടൊന്നും സാധിക്കില്ല. ഗിരിജ ചേച്ചി അത്തരത്തിൽ ഒരാളാണ്. ഇതുകൊണ്ടൊന്നും അവർ തളരില്ല. തളർത്താൻ ആളുകൾ ഉണ്ടെങ്കിൽ ചേർത്ത് നിർത്താൻ അതിലും കൂടുതൽ പേർ ഉണ്ടാവും.

ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ ഒരു സംരംഭം തുടങ്ങാൻ തന്നെ ബുദ്ധിമുട്ടാണ്, ആന്തൂർ സാജനും കോട്ടയത്തെ രാജ്‌മോഹനും ഒക്കെ ഇതിന് ഉദാഹരണങ്ങളാണ്. അപ്പോഴാണ് സ്ത്രീകൾ അധികം കടന്നു ചെല്ലാത്ത മേഖലയിൽ വിജയിച്ച ഒരു സംരംഭകയെ ഇത്തരത്തിൽ തളർത്താൻ നോക്കുന്നത്. ഇതിനെ നേരിടാൻ തക്കത്തിൽ നമ്മുടെ നിയമ സംവിധാനങ്ങൾ മാറിയേ മതിയാവൂ എന്നും ആതിര ഫേസ്ബുക്കിൽ കുറിച്ചു.

Tags: BJPgirija
Share8
Tweet
Send
Share

Latest stories from this section

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

Latest News

പാക് സർക്കാരുകൾ സൈന്യത്തിന്റെ കാരുണ്യത്തിൽ കഴിയുന്നവർ; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

പാക് സർക്കാരുകൾ സൈന്യത്തിന്റെ കാരുണ്യത്തിൽ കഴിയുന്നവർ; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരികടത്താൻ ശ്രമിച്ച് പാകിസ്താൻ; ബിഎസ്എഫ് പിടിച്ചെടുത്തത് അഞ്ചര കിലോ ഹെറോയിൻ

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies