തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച വന്ദേഭാരത് നെഞ്ചോട് ചേർത്ത് മലയാളികൾ. രാജ്യത്ത് യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാമതാണ് കേരളത്തിലെ വന്ദേഭാരത്.
രാജ്യത്തെ 23 ജോഡി വന്ദേ ഭാരത് ട്രെയിനുകളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത് കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് ആണെന്ന് ഔദ്യോഗിക കണക്കുകൾ.ശരാശരി ഓക്യുപെൻസി റേറ്റ് 183 ശതമാനമാണ്. തിരുവനന്തപുരം- കാസർഗോഡ് വന്ദേ ഭാരത് എക്സ്പ്രസ് ആണ് തൊട്ടുപിന്നിൽ. 176 ശതമാനം ആണ് ഒക്യുപെൻസി വരുന്നത്.
കേരളത്തിലെ വന്ദേഭാരത് കഴിഞ്ഞാൽ തൊട്ടുപിന്നിൽ വരുന്നത് ഗാന്ധിനഗർ-മുംബൈ സെൻട്രൽ വന്ദേഭാരത് എക്‌സ്പ്രസ് ആണ്. റിസർവ് ചെയ്യുന്ന ആളുകളുടെ എണ്ണം 134 ശതമാനമാണ്.ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ട്രെയിനാണ് വന്ദേഭാരത്.കഴിഞ്ഞ ഏപ്രിൽ 25നാണ് കേരളത്തിലെ വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
വേഗത്തിൽ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് എത്തും എന്നതു കൊണ്ട് തന്നെ ടിക്കറ്റിന് ആവശ്യക്കാരും ഏറെയാണ്. ടിക്കറ്റിന് വൻ ഡിമാൻഡാണ് ഉള്ളത്.ആകെ സീറ്റിന്റെ മൂന്നിരട്ടിയോളം യാത്രക്കാർ ആണ് ടിക്കറ്റിന് എത്തുന്നത്. 230 ശതമാനം ആണ് സീറ്റ് ബുക്കിംഗ്. തിരുവനന്തപുരം – കാസർഗോഡ് ടിക്കറ്റിനല്ല ആവശ്യക്കാർ കൂടുതൽ.മധ്യ ദൂര യാത്രകൾക്കായി ആളുകൾ ബുക്ക് ചെയ്യുന്നുണ്ട്. തിരുവനന്തപുരം – എറണാകുളം ടിക്കറ്റിനാണ് ആവശ്യക്കാർ ഏറെ.
Discussion about this post