സ്വന്തം വിവാഹത്തിന് പന്തലിലേക്ക് ആംബുലൻസിലെത്തി വരൻ. ഝാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് അപകടത്തിൽ പെട്ട് പരിക്കേറ്റതോടെയാണ് വരൻ ചന്ദ്രേശ് മിശ്ര പന്തലിലേക്ക് ആംബുലൻസിൽ എത്താൻ തീരുമാനിച്ചത്.
ജൂൺ 25 നാണ് ചന്ദ്രേശ് മിശ്രയും പ്രേരണയും തമ്മിലുള്ള വിവാഹം നടന്നത്. ഇതിന് ദിവസങ്ങൾക്ക് മുൻപ് ചന്ദ്രേശ് മിശ്ര അപകടത്തിൽ പെട്ടു. കാലിന് പരിക്കേറ്റതോടെ വിവാഹം മാറ്റി വെയ്‌ക്കേണ്ടി വരും എന്ന അവസ്ഥയായി. എന്നാൽ വിവാഹം മാറ്റിവെയ്ക്കാൻ ചന്ദ്രേഷ് ഒരുക്കമായിരുന്നില്ല. സുഹൃത്തുക്കളും ബന്ധുക്കളും ചന്ദ്രേശിനെ ഉപദേശിച്ചെങ്കിലും വിവാഹത്തിൽ നിന്ന് പിന്മാറാൻ അയാൾ തയ്യാറല്ലായിരുന്നു. വധുവായ പ്രേരണയും ഈ തീരുമാനത്തോട് യോജിച്ചു.
തുടർന്നാണ് വിവാഹത്തിന് ആംബുലൻസിൽ തന്നെ പോകാൻ തീരുമാനിച്ചത്. തുടർന്ന് വിവാഹ വേദിയിലേക്ക് സ്‌ട്രെച്ചറിൽ എത്തിയ ശേഷം അതിൽ കിടന്നുകൊണ്ട് തന്നെ ചടങ്ങുകൾ പൂർത്തിയാക്കി. ഏഴ് തവണയും വരൻ അഗ്‌നിക്ക് ചുറ്റും വലം വച്ചതും സ്‌ട്രെച്ചറിൽ തന്നെയാണ്. വിവാഹത്തിനെത്തിയ അതിഥികളും ഇതിനെ വൈകാരികമായാണ് നോക്കിക്കണ്ടത്.
Discussion about this post