കൊച്ചി : ഇടത് മുന്നണിയിൽ നിന്ന് പിരിഞ്ഞ് ബിജെപിയിൽ ചേരാനൊരുങ്ങി ജെഡിഎസിലെ ആയിരത്തിലേറെ അംഗങ്ങൾ. ജെഡിഎസ് നേതാവ് പാലോട് സന്തോഷിന്റെ നേതൃത്വത്തിലാണ് ആയിരത്തിലധികം ജെഡിഎസ് പ്രവർത്തകർ ഇടത് മുന്നണി വിടുന്നത്.
ഇടത് മുന്നണി തങ്ങളെ പരിഗണിക്കുന്നില്ലെന്നും അംഗങ്ങളെ പൂർണമായി അവഗണിക്കുകയാണെന്നും പാലോട് സന്തോഷ് പറഞ്ഞു. പ്രവർത്തകർ എടുത്ത നിർണായക തീരുമാനം ഇടതുപക്ഷത്തിന് തിരിച്ചടിയായിരിക്കുകയാണ്.
കേന്ദ്ര നേതാക്കളായ സ്മൃതി ഇറാനി, പ്രഹ്ളാദ് ജോഷി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ നാളെ കൊച്ചിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ആയിരത്തോളം അംഗങ്ങൾ ബിജെപി അംഗത്വം സ്വീകരിക്കും.
Discussion about this post