സോളാര്‍ തട്ടിപ്പ് കേസില്‍ ഭരണകക്ഷിയില്‍ പെട്ട എംഎല്‍എ മാര്‍ക്കും പങ്കെന്ന് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്. സോളാര്‍ കമ്മീഷന് മുന്നിലാണ് ഇത് സംബന്ധിച്ച മൊഴി ബിജു രാധാകൃഷ്ണന് നല്‍കിയത്. സോളാര്‍ പദ്ധതിയുടെ ലാഭവിഹിതം മൂന്ന് എംഎല്‍എമാര്‍ക്ക് നല്‍കാമെന്ന് കരാറുണ്ടാക്കിയിരുന്നു. ഹൈബി ഈഡന് മോന്‍സ് ജോസഫ്, പി.സി വിഷ്ണുനാഥ് എന്നിവരാണ് ഈ എംഎല്‍എമാര്‍. അഞ്ച് ലക്ഷം രൂപ പി.സി വിഷ്ണുനാഥിന്റെ നിര്‍ദ്ദേശാനുസരണം പാര്‍ട്ടി ഫണ്ടിലേക്ക് നല്കി. വിഷ്ണുനാഥ് എംഎല്‍എയുടെ സാന്നിധ്യത്തിലാണ് അദ്ദേഹത്തിന്റെ പിഎയ്ക്ക് തുക നല്‍കിയതെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞു. എംഎല്‍എമാര്‍ ഉള്‍പ്പെടുന്ന എട്ടംഗസംഘം കൊല്ലത്ത് യോഗം ചേര്‍ന്ന് തനിക്കെതിരെ ഗൂഡാലോചന നടത്തി. രശ്മി കൊലപാതകക്കേസില്‍ തനിക്കെതിരെ പരമാവധി ശിക്ഷ വാങ്ങി നല്‍കുന്നതിനായിരുന്നു ഗൂഢാലോചന.
ഹൈബിയുടെ നിര്‍ദ്ദേശാനുസരണം പലയിടത്തും സോളാര്‍ ഉത്പന്നങ്ങള്‍ സ്ഥാപിച്ചുവെന്നും ബിജു മൊഴി നല്കി.
ഇന്നലെ പി.സി വേണുഗോപാല്‍ എംപിയ്ക്കും, ആര്യാടന് മുഹമ്മദിനും എതിരെ ബിജു മൊഴി നല്‍കിയിരുന്നു.
Discussion about this post