ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയ്ക്ക് സമീപം ഡ്രോൺ സാന്നിദ്ധ്യം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ അഞ്ച് മണിയോടെയാണ് വീടിന് മുകളിലായി ഡ്രോൺ പറക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.
രാവിലെ നിരീക്ഷണം നടത്തുന്നതിനിടെ വസതിയ്ക്ക് സമീപമായി വെളിച്ചം സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് ഡ്രോൺ ആണെന്ന് വ്യക്തമായത്. എന്നാൽ ഇതിനിടെ അതിവേഗത്തിൽ ഡ്രോൺ പറന്ന് നീങ്ങി. പിന്നീട് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ഭാഗം ഡ്രോൺ നിരോധിത മേഖലയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post