ചെന്നൈ : തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്. 2024 ൽ പുറത്തിറങ്ങാനിരിക്കുന്ന വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നത് എന്നാണ് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഈ വാർത്തകളോട് വിജയ് പ്രതികരിച്ചിട്ടില്ല.
സമീപകാലത്ത് വിജയ് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ശക്തി പകരുന്നത്. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിക്കൊണ്ട് താരം രംഗത്തെത്തുന്നുണ്ട്. പണം വാങ്ങി വോട്ട് ചെയ്യുന്നതിനെ താരം പരസ്യമായി എതിർത്ത സംഭവങ്ങളുമുണ്ട്.
പ്രമുഖ നടന്മാർ അധികവും രാഷ്ട്രീയ പ്രവേശനം നടത്തുന്ന രീതിയാണ് തമിഴ്‌നാട്ടിലുള്ളത്. അടുത്തിടെ രജനീകാന്തും രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനൊരുങ്ങിയിരുന്നു. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ കാരണം അദ്ദേഹം പിന്നീട് പിന്മാറി. ഇതിന് പിന്നാലെയാണ് വിജയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകൾ ശക്തമാവുന്നത്.













Discussion about this post