മുംബൈ: 1993 മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതി അബു സലിം ജയിലില്‍ കഴിയുന്നത് രാജാവിനെ പോലെയെന്ന് തലോജ ജയില്‍ മേധാവി ഹിരാലാല്‍ ജാദവ്. അബു സലിമിന് ജയിലില്‍ സ്വന്തമായി ഭൃത്യനുണ്ടെന്നും ജാദവ് പറഞ്ഞു. വീട്ടില്‍നിന്നുള്ള ആഹാരവും കെ.എഫ്.സിയിലെ ആഹാരവും മാത്രം ജയിലില്‍ കഴിക്കുന്ന സലിം തോന്നുമ്പോഴെല്ലാം സഹ തടവുകാര്‍ക്കുവേണ്ടി പാര്‍ട്ടികള്‍ പോലും നടത്താറുണ്ടെന്നും ജയില്‍ മേധാവി പറഞ്ഞു.
രാജ ഉത്തലിംഗം എന്ന തടവുകാരനാണ് സലീമിന്റെ ആജ്ഞകളനുസരിച്ച് സദാ കൂടെയുള്ളത്. സലിമിന്റെ വസ്ത്രം കഴുകുക, ആഹാരം എടുത്തുനല്‍കുക, ചായ ഉണ്ടാക്കുക, തടവറ വൃത്തിയാക്കുക, പാത്രങ്ങള്‍ കഴുകുക തുടങ്ങിയ ജോലികളെല്ലാം ഇയാളാണ് നിര്‍വഹിക്കുന്നത്.
.
എല്ലാ ദിവസവും സലിമിന് പ്രത്യേകം ചൂടുവെള്ളം നല്‍കണം. ഇതിന് ജയില്‍ അധികൃതര്‍ വിസമ്മതിച്ചാല്‍ സലിം പ്രശ്നമുണ്ടാക്കും. സലിം സെല്ലില്‍ മൊബൈല്‍ ഫോണും ഉപയോഗിക്കുന്നുണ്ട്. ഇതിന് തെളിവായി അയാളുടെ സെല്ലില്‍നിന്നും പലതവണ മൊബൈല്‍ ചാര്‍ജറുകള്‍ പിടിച്ചെടുത്തു. പലപ്പോഴും അംഗീകരിക്കാനാവാത്ത ആവശ്യങ്ങളാണ് ഇയാള്‍ മുന്നോട്ട് വെക്കുന്നത്. ജയിലില്‍ സലിമിന് എതിരായ നിലപാടുകള്‍ സ്വീകരിക്കുന്നതിനാല്‍ അയാള്‍ തനിക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ജാദവ് പറയുന്നു.
Discussion about this post