പാരീസില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിക്കിടെ ഏറെ ശ്രദ്ധേയമായത് മോദി ഷെരീഫ് കൂടിക്കാഴ്ച്ചയാണ്. പാകിസ്ഥാനിലെയും ഇന്ത്യയിലെയും മാധ്യമങ്ങള്‍ ഈ അപ്രതീക്ഷിത കൂടിക്കാഴ്ച്ചക്ക് ഏറെ പ്രാധാന്യം നല്‍കുകയും ചെയ്തു. പരസ്പരം ഹസ്തദാനം നടത്തി ഉപചാരവാക്കുകള്‍ പറഞ്ഞ് ഇരുനേതാക്കളും പിരിയുകയായിരുന്നെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ പാക് മാധ്യമങ്ങള്‍ മറ്റൊരുതരത്തിലാണ് കൂടിക്കാഴ്ച്ചയെ വിലിയിരുത്തിയത്. ഇരുരാജ്യങ്ങളും ചര്‍ച്ചയിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് പാകിസ്ഥാനിലെ പ്രമുഖ പത്രമായ ഡോണ്‍ ഇത് റിപ്പോര്‍ട്ട് ചെയ്തത്.
മാസങ്ങള്‍ക്ക് റഷ്യയില്‍ നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം ഇരുനേതാക്കളും വീണ്ടും കാണുമ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്ന ആകാംക്ഷയും നിലനിന്നിരുന്നു. പരിമിതമായ സമയത്തിനുള്ളില്‍ വലിയ ചര്‍ച്ച നടത്താന്‍ സാധ്യമല്ലെന്ന് ഷെരീഫ് വ്യക്തമാക്കിയപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മോദി പ്രതികരിച്ചതായും പാകിസ്ഥാനിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരേ സോഫയുടെ രണ്ടറ്റത്തായി ഇരുന്ന് സൗഹൃദസംഭാഷണം നടത്തിയ നേതാക്കളുടെ ചിത്രം ഉള്‍പ്പെടെയാണ് പല മാധ്യമങ്ങളും കൂടിക്കാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്. സംഭാഷണം സൗഹൃദപരമായിരുന്നെന്ന് പിന്നീട് നവാസ് ഷെരീഫ ്മാധ്യമങ്ങളോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഏത ് വിഷയത്തിലാണ് ഇരുവരും സംഭാഷണം നടത്തിയതെന്ന് ഷെറീഫ് വ്യക്തമാക്കിയിട്ടില്ല.
പാകിസ്ഥാനുമായി നല്ല രീതിയിലുള്ള ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന മോദിയുടെ പ്രസ്താവനയ്ക്കൊപ്പം പാക്കിസ്ഥാനും അയല്‍രാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന ഷെറീഫിന്റെ വാക്കുകളും മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നല്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് റഷ്യയിലെ ഉഫയില്‍ നടന്ന ഉച്ചകോടിക്കിടെയായിരുന്നു ഇരുനേതാക്കളും കൂടിക്കാഴ്ച്ച നടത്തിയത്. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച പോലും റദ്ദാക്കുന്ന സാഹചര്യത്തില്‍ അപ്രതീക്ഷിതമായി നടന്ന കൂടിക്കാഴ്ച്ച നിലവിലുള്ള സമ്മര്‍ദ്ദം കുറയ്ക്കുമെന്ന പ്രതീക്ഷയാണ് മാധ്യമങ്ങള്‍ പങ്ക് വയ്ക്കുന്നത്. ഇരുനേതാക്കളുടെയും കൂടിക്കാഴ്ച്ചക്ക് പാക് മാധ്യമങ്ങള്‍ നല്കിയ പ്രധാന്യം ഇതാണ് വ്യക്തമാക്കുന്നതും.
Discussion about this post