Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

തലസ്ഥാന വിവാദം;മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പിൽ നിന്നും ദുരൂഹ ലക്ഷ്യത്തോടെ ഫയൽ പുറത്തായെന്ന് ഹൈബി; രാഷ്ട്രീയ ലക്ഷ്യത്തോടെ വിവാദമാക്കി; അഭിപ്രായം തന്റെ മാത്രമല്ല, പലരും നേരത്തെ പങ്കുവെച്ചതെന്നും ഹൈബി

by Brave India Desk
Jul 3, 2023, 11:37 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ അവതരിപ്പിക്കാനിരുന്ന സ്വകാര്യ ബില്ലിനെക്കുറിച്ചുളള വാർത്തകൾക്കും ചർച്ചകൾക്കും പിന്നാലെ വിശദീകരണവുമായി ഹൈബി ഈഡൻ എംപി. പാർലമെന്റിൽ ഫയൽ ചെയ്ത ബില്ലിന്മേൽ കേരള സർക്കാരിന്റെ അഭിപ്രായം തേടിയ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അസാധാരണ നടപടിയാണ് ഇന്നത്തെ വിവാദങ്ങളുടെ തുടക്കമെന്ന് ഹൈബി കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് ഹൈബിയുടെ വിശദീകരണം. വിഷയം വിവാദമായതിന് ശേഷം ഹൈബിയുടെ ആദ്യ പ്രതികരണമാണിത്.

കേരള തലസ്ഥാനം എറണാകുളത്തേക്ക് മാറ്റേണ്ടതില്ല എന്ന അഭിപ്രായം രേഖപ്പെടുത്തുന്നതിന് പുറമെ, മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പിൽ നിന്നും ദുരൂഹമായ ലക്ഷ്യത്തോടെ ബന്ധപ്പെട്ട ഫയൽ പുറത്തായി. നിരവധി ക്രമക്കേടുകളാൽ മുഖം നഷ്ടപ്പെട്ട കേരള സർക്കാർ ഈ ബില്ലിനെ ഒരു വിവാദോപാധിയായി കണ്ട് വാദപ്രതിവാദങ്ങൾക്ക് തീ കൊളുത്തുകയായിരുന്നുവെന്നും ഹൈബി പറയുന്നു.

Stories you may like

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ജനവികാരവും ജനങ്ങൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങളും നിയമ നിർമ്മാണ സഭകളിലെത്തിക്കാൻ ജനപ്രതിനിധികൾ ശ്രദ്ധിക്കേണ്ടതുണ്ട്, അതുതന്നെയാണ് ഒരു ജനപ്രതിനിധിയുടെ പരമപ്രധാനമായ കർത്തവ്യമെന്ന് ഹൈബി വിശദീകരിച്ചു. നാടിന്റെ വികസനം സംബന്ധിച്ച സുപ്രധാനമായ ആലോചനായോഗങ്ങൾക്ക് പാർലമെന്റ് സമ്മേളനങ്ങൾക്ക് മുൻപും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ജനതാൽപര്യം മനസിലാക്കാൻ തുടക്കം മുതലേ ശ്രദ്ധിച്ചിരുന്നു.

സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ അവരുടെ വിവിധ വിഷയങ്ങളിലുള്ള അഭിപ്രായങ്ങൾ ഞാനുമായി പങ്കുവയ്ക്കാറുണ്ട്. കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന അഭിപ്രായക്കാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു സ്വകാര്യ ബില്ലായി ഇക്കാര്യം ലോക്‌സഭയിൽ ഉന്നയിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ച് നോട്ടീസ് നൽകിയതെന്ന് ഹൈബി ഈഡൻ പറയുന്നു.

വിയോജിക്കുന്ന സ്വരങ്ങളെ അങ്ങേയറ്റം മാനിക്കുന്നു. എന്റെ സ്വരവും എന്നോട് വിയോജിക്കുന്ന അപരന്റെ സ്വരവും ഒരുപോലെ പ്രധാനമാണെന്ന ബോധ്യം എനിക്കുണ്ട്. ആവശ്യത്തെ നിരാകരിക്കാനോ അംഗീകരിക്കാനോ ഇനി അവശേഷിക്കുന്നത് പാർലമെന്റിന്റെ നടപടികൾ പ്രകാരമുള്ള തീരുമാനമാണെന്നും ഹൈബി കുറിച്ചു.

ഇത് ഏതെങ്കിലും സ്ഥലത്തിനോ അവിടുത്തെ നാട്ടുകാർക്കോ എതിരല്ല. സ്വന്തം നാടിന്റെ വികസന താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മറ്റൊരു നാടിനെയും അവിടുത്തെ ജനങ്ങളെയും ശത്രുവായി കാണേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നില്ല. ഒരു നാട് അർഹിക്കുന്ന വികസനം അതിന് നൽകാതിരിക്കാൻ ഒരു സർക്കാരിനും കഴിയുകയുമില്ലെന്ന് ഹൈബി ചൂണ്ടിക്കാട്ടി.

Tags: congresscontroversyhibi edenErnakulam MPparliament private billstate capital city shifting
Share1
Tweet
Send
Share

Latest stories from this section

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

‘പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണം; കേസിൽ പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം വേണം!’: ഷോൺ ജോർജ്!

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘മാതാപിതാക്കളെ ഉപേക്ഷിച്ചാൽ ഇനി മൂന്ന് വർഷം തടവ്; വയോജന സംരക്ഷണത്തിനായി ശക്തമായ നിയമനിർമ്മാണവുമായി കേരള സർക്കാർ!’

Latest News

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കാൻ ദുബായിൽ ബിനാമി ഷെൽ കമ്പനിയുണ്ടാക്കാൻ ശ്രമിച്ചു; വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആറിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ 14 പിഴവുകൾ; വാദം കേൾക്കുന്നത് വൈകുമെന്നുറപ്പ്

മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ; ക്രൂരമായി കൊല്ലപ്പെട്ടയാളുടെ തല 48 മണിക്കൂറിനുള്ളിൽ വിട്ടുനൽകണമെന്ന് നാഗാ സംഘടനയുടെ അന്ത്യശാസനം

മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ; ക്രൂരമായി കൊല്ലപ്പെട്ടയാളുടെ തല 48 മണിക്കൂറിനുള്ളിൽ വിട്ടുനൽകണമെന്ന് നാഗാ സംഘടനയുടെ അന്ത്യശാസനം

വർഗീയതയ്ക്കെതിരെ നിലപാട് കടിപ്പിച്ച് അസം സർക്കാർ ; പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇതുവരെ അറസ്റ്റിലായത് 94 പേർ

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നേരിടാൻ ഞങ്ങൾ തയ്യാർ ; നിലപാട് വ്യക്തമാക്കി ഹിമന്ത ബിശ്വ ശർമ്മ

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies