സ്ഡാർ : വിമാന യാത്രക്കിടെ യുവാവിൻറെ ഞെട്ടിക്കുന്ന സാഹസിക പ്രകടനം.ടേക്ക്-ഓഫിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചായിരുന്നു ബ്രിട്ടൻ സ്വദേശിയായ യുവാവ് യാത്രക്കാരുടെ ഇടയിൽ പരിഭ്രാന്തി സൃഷ്ടിച്ചത്.
ക്രൊയേഷ്യയിലെ സദറിൽ നിന്നുള്ള റയാൻ എയർ വിമാനത്തിൽ നടന്ന സംഭവത്തിൻറെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. സദറിൽ നിന്ന് ലണ്ടൻ സ്റ്റാൻസ്റ്റെഡിലേക്കുള്ള വിമാനം പറന്നുയരാൻ തുടങ്ങിയപ്പോൾ ആയിരുന്നു സംഭവം.
യാത്രക്കിടെ യുവാവ് സീറ്റിൽ നിന്നും എഴുന്നേറ്റ് തന്റെ ഗ്‌ളാസ് മാറ്റി യാത്രക്കാർക്കു നേരെ ബഹളം വെയ്ക്കുന്നതായി വീഡിയോയിൽ കാണാം, വാതിൽ തുറക്കാൻ ആവശ്യപ്പെട്ടായിരുന്നു ബഹളം. പെട്ടെന്ന് രണ്ട് പേർ സീറ്റിൽ നിന്ന് എഴുന്നേറ്റ് അയാളെ തടയുകയായിരുന്നു. പിന്നീട് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ഇയാൾ ഇപ്പോൾ അറസ്റ്റിലാണ്.
പാഗ് ദ്വീപിൽ നടന്ന ഹൈഡ്ഔട്ട് ക്രൊയേഷ്യൻ സംഗീതോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നവരായിരുന്നു വിമാനത്തിലെ യാത്രക്കാരിൽ ഭൂരിഭാഗവും. സംഭവത്തിൽ എയർലൈൻ ഉദ്യോഗസ്ഥർ യാത്രക്കാരോട് ക്ഷമചോദിച്ചു.












Discussion about this post