ബംഗലൂരു: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. ബംഗലൂരു – ധർവാദ് വന്ദേഭാരത് എക്‌സ്പ്രസിന് നേർക്കാണ് കല്ലേറുണ്ടായത്. രാവിലെ 8.40 നായിരുന്നു സംഭവം.
സി 5 കോച്ചിലെ 44, 45 സീറ്റുകളോട് ചേർന്ന ഗ്ലാസിന് കേടുപാടുണ്ടായതായി റെയിൽവേ അറിയിച്ചു. കദൂർ – ബൈരൂർ സെക്ഷന്റെ കീഴിലുളള പാതയിലൂടെ സഞ്ചരിക്കവേയാണ് ആക്രമണം ഉണ്ടായത്. ജൂൺ അവസാന ആഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗലൂരു – ധർവാദ് വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്.
കഴിഞ്ഞ മാസം ഡെറാഡൂൺ -ഡൽഹി വന്ദേഭാരത് എക്‌സ്പ്രസിന് നേർക്കും കല്ലേറ് ഉണ്ടായിരുന്നു. ജനുവരി മുതൽ വന്ദേഭാരത് എക്‌സ്പ്രസിന് നേർക്ക് ഉണ്ടാകുന്ന ഏഴാമത്തെ കല്ലേറ് സംഭവമാണിത്.
Discussion about this post