കണ്ണൂർ : ഇംഗ്ലണ്ടിൽ ആളുകൾ പള്ളിയിൽ പോകാത്തതിനാൽ മിക്ക ആരാധനാലയങ്ങളും വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കന്യാസ്ത്രീകളുടെ സേവനം അവിടെ തൊഴിൽ പോലെയാണ്. ശമ്പളക്കൂടുതൽ ആവശ്യപ്പെട്ട് അച്ചന്മാർ സമരം നടത്തുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ നവീകരിച്ച ഹാളുകൾ ഉദ്ഘാടനത്തിനിടെയാണ് തന്റെ ഇംഗ്ലണ്ട് യാത്രാനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചത്.
ഇംഗ്ലണ്ടിലെ യുവതീയുവാക്കളൊന്നും പളളിയിൽ പോകാറില്ല. കേരളത്തിൽ നിന്നുള്ളവർ മാത്രമാണ് പള്ളികളിൽ പോകുന്നത്. വിശ്വാസികൾ ഇല്ലാത്തതിനാൽ അവിടെ പള്ളികൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ശമ്പളം കൂട്ടാൻ ആവശ്യപ്പെട്ട് അച്ചന്മാർ സമരം ചെയ്യുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.
ചെറിയ ഒരു പള്ളിയുടെ വില 6.5 കോടിയാണ്. സിഖുകാർ തങ്ങളുടെ ക്ഷേത്രമാക്കാൻ പള്ളികൾ വാങ്ങുന്നുണ്ട്. മലയാളികൾ ചേർന്ന് അത് ശ്രീനാരായണ ഗുരുവിന്റെ ആരാധനാ കേന്ദ്രമാക്കുകയും ചെയ്യുന്നുണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Discussion about this post