ദേശീയഗാനം തെറ്റിച്ചു പാടി കോൺഗ്രസ് പ്രവർത്തകർ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 140-ാം സ്ഥാപക ദിനാഘോഷത്തിനിടെയാണ് സംഭവം. തിരുവനന്തപുരം കെപിസിസി ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടികൾക്കിടയിലാണ് പ്രവർത്തകർ ദേശീയഗാനം തെറ്റായി ആലപിച്ചത്.
ജനഗണമന’ എന്ന് തുടങ്ങേണ്ട വരികൾക്ക് പകരം ‘ജനഗണ മംഗള’ എന്നാണ് പ്രവർത്തകർ പാടിയത്. വരികളിൽ തെറ്റ് സംഭവിച്ചിട്ടും അത് തിരുത്താൻ ശ്രമിക്കാതെ നേതാക്കളും പ്രവർത്തകരും തെറ്റായ രീതിയിൽ തന്നെ ഗാനം പാടി പൂർത്തിയാക്കുകയായിരുന്നു.
എ.കെ. ആന്റണി, വി.എം. സുധീരൻ, പി.സി. വിഷ്ണുനാഥ് തുടങ്ങിയ നേതാക്കൾ പങ്കെടുത്ത ഔദ്യോഗിക ചടങ്ങിലാണ് ഇത്തരമൊരു വീഴ്ച













Discussion about this post