Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

മകളുടെ ഉപരിപഠനത്തേക്കുറിച്ച് അറിയാനാണ് മതിൽ ചാടി പോയത്; ഭീഷണിപ്പെടുത്തിയിട്ടില്ല; അർഥന ബിനുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ വിജയകുമാർ

by Brave India Desk
Jul 6, 2023, 12:27 pm IST
in Cinema, Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന മകൾ അർഥന ബിനുവിന്റെ ആരോപണത്തിന് മറുപടിയുമായി നടൻ വിജയകുമാർ. ഇളയ മകളുടെ ഉപരിപഠനത്തിന്റെ കാര്യയങ്ങൾ അന്വേഷിക്കാനാണ് വീട്ടിൽ എത്തിയത് എന്നാണ് വിജയകുമാർ പറയുന്നത്. താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നടൻ വ്യക്തമാക്കുന്നുണ്ട്.

അച്ഛനായ വിജയകുമാർ മതിൽ ചാടിവന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് അർത്ഥന കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. വിജയകുമാർ വീടിന്റെ മതിൽ ചാടിപ്പോകുന്ന വീഡിയോയും നടി പുറത്തുവിട്ടിരുന്നു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത് എന്നാണ് അർഥന പറഞ്ഞത്. അമ്മൂമ്മ തന്നെ കൊണ്ടുനടന്ന് വിൽക്കുകയാണെന്നാണ് വിജയകുമാർ ആരോപിക്കുന്നത്. പോലീസിൽ പരാതിപ്പെട്ടിട്ടും ഒരു സഹായവും ലഭിച്ചില്ലെന്നും നടി പരാതിപ്പെട്ടു.

അഭിനയിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അയാൾ പറയുന്ന സിനിമകളിൽ മാത്രം അഭിനയിച്ചാൽ മതിയെന്നാണ് താക്കീത് നൽകിയിരിക്കുന്നത്. ജനലിൽ നിരന്തരം അടിച്ച് അയാൾ അലറുകയായിരുന്നുവെന്നും അർഥന ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണരൂപം –

രാവിലെ 9.45 ഓടെ പോലീസിൽ പരാതി നൽകിയിട്ടും ആരും സഹായിക്കാനെത്തിയില്ല. ഈ സാഹചര്യത്തിലാണ് ഈ പോസ്റ്റ് പങ്കുവെയ്ക്കുന്നത്. വീഡിയോയിലുളള വ്യക്തി എന്റെ ബയോളജിക്കൽ അച്ഛനും സിനിമാ നടനുമായ വിജയകുമാർ ആണ്. ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് ശേഷം അയാൾ തിരിച്ച് പോകുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക. എന്റെ അച്ഛനമ്മമാർ നിയമപരമായി വേർപിരിഞ്ഞവരാണ്. ഞാനും അമ്മയും അനിയത്തിയും 85 വയസുള്ള അമ്മൂമ്മയോടൊപ്പം അമ്മവീട്ടിലാണ് താമസിക്കുന്നത്. വർഷങ്ങളായി അയാൾ ഇത്തരത്തിൽ അതിക്രമിച്ച് കയറി വരാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ കേസ് കൊടുത്തിട്ടുമുണ്ട്.

ഇന്നും അയാൾ മതിൽ ചാടി വീട്ടിലെത്തി. വാതിൽ അടച്ചിട്ടിരുന്നതിനാൽ ജനലിനടുത്ത് നിന്ന് സംസാരിച്ചു. എന്റെ സഹോദരിയെയും അമ്മൂമ്മയെയും കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കി. എന്നോട് അഭിനയം നിർത്താൻ ആവശ്യപ്പെട്ടുകൊണ്ടും അയാൾ ഭീഷണിപ്പെടുത്തി. അനുസരിച്ചില്ലെങ്കിൽ എന്റെ ഭാവി തകർക്കാൻ ഏതറ്റം വരെയും പോകുമെന്നും പറഞ്ഞു.

അഭിനയിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അയാൾ പറയുന്ന സിനിമകളിൽ മാത്രം അഭിനയിച്ചാൽ മതിയെന്നാണ് താക്കീത് നൽകിയിരിക്കുന്നത്. ജനലിൽ നിരന്തരം അടിച്ച് അയാൾ അലറുകയായിരുന്നു. ഇപ്പോൾ ഷൂട്ടിംഗ് കഴിഞ്ഞിരിക്കുന്ന സിനിമയിലെ അണിയറപ്രവർത്തകരെ വിളിച്ച് അയാൾ അസഭ്യം പറഞ്ഞു.

എന്റെ ജോലിസ്ഥലത്ത് അതിക്രമിച്ച് കയറുന്നതിനും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനും എന്റെ അമ്മയുടെ ജോലിസ്ഥലത്തും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലുമെത്തി ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനും എതിരെ ഞാനും അമ്മയും അയാൾക്കെതിരെ ഫയൽ ചെയ്ത കേസ് കോടതിയിൽ നിലനിൽക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.

ഞാൻ എന്റെ ഇഷ്ടപ്രകാരമാണ് സിനിമയിൽ അഭിനയിക്കുന്നത്. അതെന്റെ പാഷനാണ്. സാധിക്കുന്ന അത്രയും കാലം ഞാൻ ഈ രംഗത്ത് തന്നെ തുടരും. ഞാൻ എപ്പോൾ സിനിമയിൽ അഭിനയിച്ചാലും ഇയാൾ എനിക്കെതിരെ കേസ് കൊടുക്കാറുണ്ട്. ഷൈലോക്ക് എന്ന സിനിമയിൽ അഭിനയിച്ചപ്പോഴും കേസ് കൊടുത്തിരുന്നു. തുടർന്ന് സിനിമ റിലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തടയാൻ സ്വന്തം ഇഷ്ടപ്രകാരമാണ് അഭിനയിച്ചത് എന്ന് വ്യക്തമാക്കിക്കൊണ്ട് രേഖ സമർപ്പിക്കേണ്ടി വന്നു.

കൂടുതൽ എഴുതാനുണ്ട് എന്നാൽ അടിക്കുറിപ്പിന് അനുവദിച്ചിട്ടുള്ള പരിധി അതിന് അനുവദിക്കുന്നില്ല. എന്റെ അമ്മയ്ക്ക് നൽകാനുള്ള പണവും സ്വർണവും തിരിച്ചുപിടിക്കാൻ ഞങ്ങൾ ഫയൽ ചെയ്ത കേസും നിലനിൽക്കുന്നുണ്ട്.

Tags: instagram postactor vijayakumararthana binuthreat
Share11
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies