ലക്‌നൗ : അനാഥയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സർക്കാർ പദ്ധതിയുടെ കീഴിൽ വീട് വാങ്ങിത്തരാമെന്ന് പറഞ്ഞ് കബളിപ്പിച്ച് അടുത്തുകൂടിയ യുവാക്കളാണ് ഇവരെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. യുപിയിലെ ഫത്തേപ്പൂർ ജില്ലയിലാണ് സംഭവം. മുഹമ്മദ് അനീസ് റെയ്ൻ മുഹമ്മദ് ഷമീം ഖുറേഷി എന്നിവർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്.
ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടി അനാഥയാണ്. വസ്ത്രം കഴുകയാണ് അവൾ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. സ്വന്തമായി വീട് ഇല്ലാത്ത യുവതിയോട് സർക്കാർ പദ്ധതിക്ക് കീഴിൽ വീട് നേടിത്തരാമെന്ന് പറഞ്ഞ് മുഹമ്മദ് അനീസ് റെയ്‌നും മുഹമ്മദ് ഷമീം ഖുറേഷിയും അടുത്ത് കൂടുകയായിരുന്നു. സർക്കാർ ക്ലാർക്കിനെ കാണാൻ പോകാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റിയ ശേഷം വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
അവശയായ യുവതി വെളളം ചോദിച്ചപ്പോൾ ഇവർ വായിലേക്ക് മൂത്രമൊഴിച്ച് കൊടുക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും ഇവർ ചിത്രീകരിച്ചു. ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നായിരുന്നു ഭീഷണി.
യുവതി പോലീസിനെ സമീപിച്ചെങ്കിലും ഉദ്യോഗസ്ഥർ കേസെടുക്കാൻ തയ്യാറായില്ല. തുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്. പ്രതികൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇവരെ പിടികൂടാനായിട്ടില്ല എന്നാണ് വിവരം.








