കൊൽക്കത്ത: വിവാഹ വാഗ്ദാനം നൽകി ഐഎസ്എഫ് എംഎൽഎ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പശ്ചിമ ബംഗാളിലെ ഏക ഐഎസ്എഫ് എംഎൽഎ നൗഷാദ് സിദ്ദിഖിയ്‌ക്കെതിരെയാണ് യുവതി പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ന്യൂടൗൺ പോലീസ് സ്‌റ്റേഷനിൽ ആയിരുന്നു യുവതി പരാതി നൽകിയത്. ഒന്നര വർഷം മുൻപായിരുന്നു സംഭവമെന്ന് യുവതി പരാതിയിൽ പറയുന്നു. നൗഷാദ് സിദ്ദിഖിയുമായി യുവതിയ്ക്ക് പരിചയം ഉണ്ടായിരുന്നു. ഇത് മുതലെടുത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കൊൽക്കത്തയിലെ എംഎൽഎ ഓഫീസിൽ എത്തിച്ചായിരുന്നു ആദ്യമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്. ഇതിന് ശേഷം പലതവണയായി പീഡനത്തിന് ഇരയാക്കിയെന്നും യുവതി പറയുന്നു.
വിവാഹം കഴിക്കണമെന്ന് അടുത്തിടെ യുവതി സിദ്ദിഖിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇയാൾ യുവതിയെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. തന്നെ വിവാഹം ചെയ്യാൻ യുവതി നിർബന്ധിച്ചതോടെ സിദ്ദിഖി ഭീഷണി ആരംഭിച്ചു. ഇതോടെ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
Discussion about this post