ഛത്തീസ്ഗഡ് : രാജ്യത്ത് വന്യജീവി സംരക്ഷണം മുൻ നിർത്തിയുളള പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങുന്നു. ഛത്തീസ്ഗഢിലെ ആറ് വരി ഗ്രീൻഫീൽഡ് റായ്പ്പൂർ- വിശാഖപട്ടണം ഇടനാഴിയുടെ ഭാഗമായി മൂന്ന് നാഷ്ണൽ ഹൈവെ പ്രൊജക്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ചയാണ് ഉദ്ഘാടനം നടക്കുക.
2.8 കിലോമീറ്റർ നീളമുള്ള 6-വരി തുരങ്കവും 27 അനിമൽ പാസുകളും കുരങ്ങുകൾക്ക് സഞ്ചരിക്കാവുന്ന 17 മേൽപ്പാതകളും ഉദാന്തി വന്യജീവി സങ്കേത മേഖലയിൽ ഉൾപ്പെടുത്തും. വന്യജീവി സംരക്ഷണം മുൻ നിർത്തിയുളള രാജ്യത്തിന്റെ ഹൈവെ പ്രെജക്ടുകളുടെ ഭാഗമാണിത്. ഹൈവേ വികസനം ഒരിക്കലും വന്യജീവികളും ആവാസവ്യവസ്ഥയെ ഇല്ലാതാക്കരുത് എന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം ഉൾക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഡൽഹി- ഡെറാഡൂൺ സാമ്പത്തിക ഇടനാഴി ഇതിന്റെ പ്രധാനമ ഉദാഹരണമാണ്. 12 കിലോ മീറ്റർ വ്യാപിച്ചുകിടക്കുന്ന ഇടനാഴി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആകർഷകമായ വന്യമൃഗ സംരക്ഷണ നടപ്പാതയാണ്. ഇതുപോലെയുളള അടിസ്ഥാന സൗകര്യങ്ങൾ മുൻ നിർത്തിയുളള വന്യജീവി സംരക്ഷണ നാഷണൽ ഹൈവേകൾ രാഷ്ട്രത്തിന് സമർപ്പിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
Discussion about this post