പാരീസ്: ഫ്രാൻസിൽ നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂലൈ 16 ന് ബാസ്റ്റിൽ ദിനത്തിൽ ഫ്രാൻസിന്റെ പരമ്പരാഗത സൈനിക പരേഡിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫ്രഞ്ച് പ്രസിഡന്റ് ക്ഷണിക്കുകയായിരുന്നു.
ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോൺ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും ഇന്ത്യൻ നേതാവിന്റെ ഫ്രാൻസ് സന്ദർശനത്തിന് മുന്നോടിയായുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതിയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലുമായും ബോൺ കൂടിക്കാഴ്ച നടത്തി. പരേഡിലേക്ക് ക്ഷണിച്ചതിന് ഇമ്മാനുവൽ മക്രോണിനോട് നരേന്ദ്രമോദി നന്ദി പറഞ്ഞു.
ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ദ്വിദിന പാരിസ് സന്ദർശന വേളയിൽ ഫ്രഞ്ച് പ്രസിഡന്റുമായി ചർച്ചകൾ നടത്താൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post