ലണ്ടൻ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ. കിൽ പോസ്റ്ററുകൾക്ക് പിന്നിൽ താനാണെന്നും ഇന്ത്യൻ നയതന്ത്രജ്ഞർക്ക് നേരെ വധഭീഷണി മുഴക്കിയത് തന്റെ അനുയായികളാണെന്നും ഗുർപത്വന്ത് സിംഗ് പറഞ്ഞു. പന്നൂൻ കൊല്ലപ്പെട്ടുവെന്ന ഊഹാപോഹങ്ങൾക്കിടെയാണ് ഇയാൾ നേരിട്ട് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
”ഹർദീപ് നിജ്ജാർ എന്റെ ഇളയ സഹോദരനായിരുന്നു, ഞങ്ങൾക്ക് 20 വർഷത്തിലേറെയായി ബന്ധമുണ്ടായിരുന്നു. അവന്റെ മരണത്തിന് ഞങ്ങൾ പ്രതികാരം ചെയ്യും”. യുഎൻ ആസ്ഥാനത്തിന് മുന്നിൽ ചിത്രീകരിച്ച നാടകീയമായ വീഡിയോ പുറത്തുവിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് പന്നൂൻ ഭീഷണി മുഴക്കിയത്.
സാൻഫ്രാൻസിസ്‌കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് തീയിട്ടതിന് തൊട്ടുപിന്നാലെയാണ് ഖാലിസ്ഥാനി അനുയായികൾ ലണ്ടനിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടത്. . സമൂഹമാദ്ധ്യമത്തിലാണ് ഇത് സംബന്ധിച്ച പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യൻ ഹൈക്കമ്മീഷനു പുറത്ത് ഖാലിസ്ഥാൻ അനുകൂല സംഘടനകളുടെ പ്രതിഷേധമുണ്ടാകുമെന്നാണ് പോസ്റ്ററുകളിൽ സൂചിപ്പിക്കുന്നത്. കിൽ പോസ്റ്ററിൽ, ഇന്ത്യയുടെ നയതന്ത്രജ്ഞരുടെ ജീവൻ അപകടത്തിലാണെന്ന മുന്നറിയിപ്പും ഭീകരവാദികൾ നൽകിയിരുന്നു.
Discussion about this post